ADVERTISEMENT
മാഡ്രിഡ്: തന്റെ മുൻ ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്നിനെതിരായ ധാർമിക പീഡന പരാതി കിലിയൻ എംബപെ പിൻവലിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകരിൽ ഒരാൾ എഎഫ്പിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ഞങ്ങളുടെ സിവിൽ നടപടി പിൻവലിക്കുകയാണ്”- എംബപെയുടെ നിലവിലെ ടീമായ റയൽ മാഡ്രിഡും പിഎസ്ജിയും തമ്മിൽ ഇന്ന് നടക്കുന്ന ക്ലബ് ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായാണ് പിയറിഒലിവിയർ സുർ ഇക്കാര്യം അറിയിച്ചതെന്നതും ശ്രദ്ധേയം.
പുതിയ കരാർ അംഗീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് പിഎസ്ജി ഒഴിവാക്കാൻ തീരുമാനിച്ച കളിക്കാരോടൊപ്പം പരിശീലനം നടത്താൻ തന്നെ നിർബന്ധിതനാക്കിയെന്നായിരുന്നു എംബപെയുടെ ആരോപണം. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു.
പിഎസ്ജിക്കൊപ്പം ഏഴ് സീസണുകൾ കളിച്ച ശേഷമാണ് 26കാരനായ എംബപെ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. ഫ്രഞ്ച് ക്ലബ്ബിനായി 308 മത്സരങ്ങളിൽനിന്ന് 256 ഗോളുകൾ അദ്ദേഹം നേടി.
Tags :