ADVERTISEMENT
ആലപ്പുഴ: നിരവധി അന്താരാഷ്ട്ര കളിക്കാരെ സംഭാവന ചെയ്ത സായ് മുന്‍ ബാസ്കറ്റ്ബോള്‍ പരിശീലകന് മാത്യു ഡി ക്രൂസ് (77) അന്തരിച്ചു. പത്തനംതിട്ട ജില്ലയിലെ മാമ്മൂട്ടില്‍ കുമ്പളംപൊയ്ക സ്വദേശിയാണ്. അര്‍ജുന അവാര്‍ഡ് ജേതാവായ എം.എം. സിംഗ്, കെ.വി. അലക്സാണ്ടര്‍, എം.സി. സുകു, ജോണ്‍ മോനു തുടങ്ങിയവര്‍ക്കൊപ്പം കളിച്ചു.
യുസി, കോഴിക്കോട് ദേവഗിരി, ആലപ്പുഴ സെന്റ് ജോസഫ്സ്, ആലുവ സെന്റ് സേവ്യേഴ്സ് തുടങ്ങിയ കോളജുകളില്‍ ബാസ്കറ്റ്ബോള്‍ തരംഗം സൃഷ്ടിച്ചു. അന്താരാഷ്ട്ര താരങ്ങളായ ബിന്ദു മാത്യു, രഞ്ജിനി ജോസ്, റെയില്‍വേ മുഖ്യ താരങ്ങളായ ജിയോ, ജിജി, ബിന്ദു മാത്യു, ബിന്ദു കോറോത്ത്, ഷെയ്ന് മോള് ജേക്കബ്, സിനി ജോര്‍ജ് എന്നിങ്ങനെ ഒരു നീണ്ട താരനിര മാത്യു ഡ്രി ക്രൂസിന്റെ ശിക്ഷ്യഗണങ്ങളാണ്. ഭാര്യ: ജോളി. മക്കള്‍: സജു മാത്യു, ബിജു മാത്യു.
Tags :