x
ad
Wed, 2 July 2025
ad

ADVERTISEMENT

ക്ലബ് ലോകകപ്പിൽ ഞെട്ടിക്കുന്ന തോൽവിയുമായി മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റിയും ഇ​ന്‍റ​ര്‍ മി​ലാ​നും‍ പു​റ​ത്ത്


Published: July 2, 2025 01:38 AM IST | Updated: July 2, 2025 01:38 AM IST

ഒ​ര്‍ലാ​ന്‍ഡോ: ഫി​ഫ 2025 ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ല്‍ ര​ണ്ടു വ​മ്പ​ന്മാ​ര്‍ പൊ​ട്ടി, പെ​പ് ഗ്വാ​ര്‍ഡി​യോ​ള​യു​ടെ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യും യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് 2024-25 സീ​സ​ണ്‍ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ഇ​ന്‍റ​ര്‍ മി​ലാ​നും.

മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ 2-4നു ​കീ​ഴ​ട​ക്കി സൗ​ദി പ്രൊ ​ലീ​ഗ് ക്ല​ബ് അ​ല്‍ ഹി​ലാ​ല്‍ എ​ഫ്‌​സി​യും ഇ​ന്‍റ​ര്‍ മി​ലാ​നെ 0-2നു ​കീ​ഴ​ട​ക്കി ബ്ര​സീ​ല്‍ ക്ല​ബ് ഫ്‌​ളു​മി​നെ​ന്‍സും ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ഒ​രു ഫി​ഫ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ യൂ​റോ​പ്യ​ന്‍ ക്ല​ബ്ബി​നെ കീ​ഴ​ട​ക്കു​ന്ന ആ​ദ്യ ഏ​ഷ്യ​ന്‍ ക്ല​ബ് എ​ന്ന ച​രി​ത്രം അ​ല്‍ ഹി​ലാ​ല്‍ സ്വ​ന്ത​മാ​ക്കി.

<b>സി​റ്റി​യെ ഹിലാൽ വീ​ഴ്ത്തി </b>

അ​ധി​ക സ​മ​യ​ത്തേ​ക്കു നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ് അ​ല്‍ ഹി​ലാ​ല്‍ എ​ഫ്‌​സി, ക്ല​ബ് ലോ​ക​ക​പ്പി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​യെ അ​ട്ടി​മ​റി​ച്ച​ത്. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു​ടീ​മും 2-2 സ​മ​നി​ല പാ​ലി​ച്ചു. അ​ധി​ക സ​മ​യ​ത്ത് മൂ​ന്നു ഗോ​ള്‍ പി​റ​ന്ന ത്രി​ല്ല​റി​ല്‍ 4-3നാ​യി​രു​ന്നു സൗ​ദി പ്രൊ ​ലീ​ഗ് ക്ല​ബ്ബി​ന്‍റെ ച​രി​ത്ര ജ​യം. അ​ല്‍ ഹി​ലാ​ല്‍ ഗോ​ള്‍ കീ​പ്പ​ര്‍ യാ​സീ​ന്‍ ബൗ​ണൗ​വി​ന്‍റെ അ​ത്യു​ജ്വ​ല ര​ക്ഷ​പ്പെ​ടു​ത്ത​ലാ​ണ് ടീ​മി​ന്‍റെ ജ​യ​ത്തി​ല്‍ നി​ര്‍ണാ​യ​കം.

ബെ​ര്‍ണാ​ഡോ സി​ല്‍വ (9’), എ​ര്‍ലിം​ഗ് ഹാ​ല​ണ്ട് (55’) എ​ന്നി​വ​ര്‍ സി​റ്റി​ക്കാ​യും മാ​ര്‍ക്കോ​സ് ലി​യോ​നാ​ര്‍ഡോ (46’) മാ​ര്‍ക്കോ (52’) എ​ന്നി​വ​ര്‍ അ​ല്‍ ഹി​ലാ​ലി​നാ​യും നി​ശ്ചി​ത സ​മ​യ​ത്ത് ഗോ​ള്‍ നേ​ടി. അ​ധി​ക സ​മ​യ​ത്ത് ക​ലി​ദൗ കൗ​ലി​ബാ​ലി​യി​ലൂ​ടെ (94’) അ​ല്‍ ഹി​ലാ​ല്‍ ലീ​ഡ് നേ​ടി. എ​ന്നാ​ല്‍, ഫി​ല്‍ ഫോ​ഡ​ന്‍ (104’) സി​റ്റി​യെ ഒ​പ്പ​മെ​ത്തി​ച്ചു. തു​ട​ര്‍ന്ന് 112-ാം മി​നി​റ്റി​ല്‍ മാ​ര്‍ക്കോ​സ് ലി​യോ​നാ​ര്‍ഡോ അ​ല്‍ ഹി​ലാ​ലി​ന്‍റെ ജ​യം കു​റി​ച്ച ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

<b>ഇ​ന്‍റ​റി​നെ മറിച്ചു </b>

ഇ​ന്‍റ​ര്‍ മി​ലാ​ന്‍ സൂ​പ്പ​ര്‍ താ​രം ലൗ​താ​രൊ മാ​ര്‍ട്ടി​നെ​സ് ഗോ​ള്‍ നേ​ടാ​നു​ള്ള ഒ​ന്നി​ല​ധി​കം അ​വ​സ​ര​ങ്ങ​ള്‍ തു​ല​ച്ച​പ്പോ​ള്‍ ബ്ര​സീ​ല്‍ ക്ല​ബ്ബി​ന്‍റെ ജ​യം ഏ​ക​പ​ക്ഷീ​യ​മാ​യി. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ അ​ല്‍ ഹി​ലാ​ല്‍ അ​ട്ടി​മ​റി​ച്ച​തി​നു ശേ​ഷ​മാ​ണ് ഇ​ന്‍റ​ര്‍ മി​ലാ​ന്‍ x ഫ്‌​ളു​മി​നെ​ന്‍സ് പോ​രാ​ട്ടം അ​ര​ങ്ങേ​റി​യ​ത്.

2023 കോ​പ്പ ലി​ബ​ര്‍ട്ട​ഡോ​റ​സ് ചാ​മ്പ്യ​ന്മാ​ര്‍ക്കു​വേ​ണ്ടി ജ​ര്‍മ​ന്‍ കാ​നോ (3’), ഹെ​ര്‍ക്കു​ലീ​സ് (90+3’) എ​ന്നി​വ​രാ​ണ് ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

ക്വാ​ര്‍ട്ട​റി​ല്‍ അ​ല്‍ ഹി​ലാ​ലും ഫ്‌​ളു​മി​നെ​ന്‍സും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടും. ഇ​ന്ത്യ​ന്‍ സ​മ​യം വെ​ള്ളി അ​ര്‍ധ​രാ​ത്രി 12.30നാ​ണ് മ​ത്സ​രം.

Tags :

Recent News