x
ad
Wed, 25 June 2025
ad

ADVERTISEMENT

പിഎസ്ജിക്ക് എതിരേ ലയണൽ മെസി; പക വീട്ടാൻ സൂപ്പർ താരത്തിനുള്ള സുവർണാവസരം...


PUBLISHED: June 25, 2025 11:50 AM IST | UPDATED: June 25, 2025 11:50 AM IST

മ​യാ​മി: ഫി​ഫ 2025 ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ അ​ര്‍​ജ​ന്‍റൈ​ന്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്‍ ക്ല​ബ് പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​നും ത​മ്മി​ല്‍ നോ​ക്കൗ​ട്ട് പോ​രാ​ട്ടം.

ഗ്രൂ​പ്പ് എ​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്താ​ണ് ല​യ​ണ​ല്‍ മെ​സി​യു​ടെ ഇ​ന്‍റ​ര്‍ മ​യാ​മി ക്ല​ബ് ലോ​ക​ക​പ്പി​ന്‍റെ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഗ്രൂ​പ്പ് ബി ​ചാ​മ്പ്യ​ന്മാ​രാ​യാ​ണ് പി​എ​സ്ജി​യു​ടെ പ്രീ​ക്വാ​ര്‍​ട്ട​ര്‍ പ്ര​വേ​ശം.

ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി 2-2നു ​ബ്ര​സീ​ല്‍ ക്ല​ബ്ബാ​യ പാ​ല്‍​മീ​റ​സി​നോ​ടു സ​മ​നി​ല വ​ഴ​ങ്ങി. 2-0നു ​മു​ന്നി​ട്ടു​നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ സ​മ​നി​ല. സെ​ഗോ​വി​യ പെ​രെ​സ് (16’), ലൂ​യി​സ് സു​വാ​ര​സ് (65’) എ​ന്നി​വ​ര്‍ അ​മേ​രി​ക്ക​ന്‍ ക്ല​ബ്ബി​നു​വേ​ണ്ടി​യും പൗ​ളീ​ഞ്ഞോ (80’), മൗ​റീ​ഷ്യോ പ്രാ​ഡോ (87’) എ​ന്നി​വ​ര്‍ ബ്ര​സീ​ല്‍ ടീ​മി​നാ​യും വ​ല​കു​ലു​ക്കി.

ഗ്രൂ​പ്പ് എ​യി​ല്‍ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് അ​ഞ്ച് പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്താ​ണ് ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ നോ​ക്കൗ​ട്ട് പ്ര​വേ​ശം. ഇ​ത്ര​യും പോ​യി​ന്‍റാ​ണ് പാ​ല്‍​മീ​റ​സി​നും.

എ​ന്നാ​ല്‍, ഗോ​ള്‍ ശ​രാ​ശ​രി​യി​ല്‍ പാ​ല്‍​മീ​റ​സ് മു​ന്നി​ലാ​ണ്. ഗ്രൂ​പ്പ് എ​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ പോ​ര്‍​ച്ചു​ഗ​ല്‍ ക്ല​ബ് എ​ഫ്‌​സി പോ​ര്‍​ട്ടോ​യും ഈ​ജി​പ്തി​ല്‍​നി​ന്നു​ള്ള അ​ല്‍ അ​ഹ്‌​ലി​യും 4-4 സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ഇ​രു ടീ​മും ര​ണ്ടു പോ​യി​ന്‍റു​മാ​യി സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങി.

മെ​സി​യു​ടെ പി​എ​സ്ജി പ​ക 

പ​ക വീ​ട്ടാ​നു​ള്ള​താ​ണെ​ന്നാ​ണു പ​റ​ച്ചി​ലെ​ങ്കി​ലും ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ല​യ​ണ​ല്‍ മെ​സി​ക്ക് അ​തു​സാ​ധി​ക്കു​മോ എ​ന്ന​താ​ണ് ഫു​ട്‌​ബോ​ള്‍ ലോ​ക​ത്തി​ന്‍റെ കാ​ത്തി​രി​പ്പ്. സ്പാ​നി​ഷ് ക്ല​ബ്ബാ​യ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യി​ല്‍​നി​ന്നു 2021ല്‍ ​പ​ടി​യി​റ​ങ്ങി​യ മെ​സി, പി​എ​സ്ജി​യി​ലാ​ണ് ചേ​ക്കേ​റി​യ​ത്.

2021-23 കാ​ല​ഘ​ട്ട​ത്തി​ല്‍ പി​എ​സ്ജി​ക്കാ​യി 75 മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി​യ മെ​സി 32 ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍, പി​എ​സ്ജി​യി​ല്‍ മെ​സി​ക്ക് അ​ത്ര സം​തൃ​പ്ത കാ​ല​മ​ല്ലാ​യി​രു​ന്നു. ര​ണ്ടാം സീ​സ​ണി​ല്‍ മി​ക്ക​പ്പോ​ഴും പി​എ​സ്ജി ആ​രാ​ധ​ക​ര്‍ മെ​സി​യെ കൂ​വി.

യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ പി​എ​സ്ജി പു​റ​ത്താ​യ​പ്പോ​ള്‍ ഏ​റ്റ​വും ക്രൂ​ര​മാ​യാ​ണ് മെ​സി​യെ ഫ്ര​ഞ്ച് ആ​രാ​ധ​ക​ര്‍ നേ​രി​ട്ട​ത്. ഈ ​ച​രി​ത്ര​ങ്ങ​ളെ​ല്ലാം പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ മെ​സി​യു​ടെ ഉ​ള്ളി​ല്‍ തി​ക​ട്ടി​യെ​ത്തി​യാ​ല്‍ പി​എ​സ്ജി​ക്ക് അ​തു​താ​ങ്ങാ​നാ​കു​മോ...?

പി​എ​സ്ജി 2024-25 സീ​സ​ണ്‍ യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ജേ​താ​ക്ക​ളാ​യാ​ണ് ക്ല​ബ് ലോ​ക​ക​പ്പി​ന് എ​ത്തി​യി​രി​ക്കു​ന്ന​ത്. 29ന് ​ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 9.30നാ​ണ് ഇ​ന്‍റ​ര്‍ മ​യാ​മി x പി​എ​സ്ജി പ്രീ​ക്വാ​ര്‍​ട്ട​ര്‍.

Tags : Lionel Messi PSG x Inter Miami FIFA Club World Cup

Recent News