x
ad
Tue, 24 June 2025
ad

ADVERTISEMENT

കാ​സ​ർ​ഗോ​ഡു​കാ​രി മാ​ള​വി​ക മി​ന്നി​ച്ചു; ഇ​ന്ത്യ​യു​ടെ ജ​യം 13-0ന്...

Aneesh Thomas
PUBLISHED: June 24, 2025 12:29 PM IST | UPDATED: June 24, 2025 12:29 PM IST

​ചി​യാ​ങ് മാ​യ്: 2026 എ​എ​ഫ്‌​സി വ​നി​താ ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കു​വേ​ണ്ടി മ​ല​യാ​ളി​താ​രം പി. ​മാ​ള​വി​ക​യു​ടെ ഗോ​ള്‍. രാ​ജ്യാ​ന്ത​ര ജ​ഴ്‌​സി​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ മാ​ള​വി​ക​യു​ടെ ക​ന്നി​ഗോ​ളാ​ണ്. നീ​ണ്ട 26 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ​യു​ടെ സീ​നി​യ​ര്‍ ടീ​മി​ല്‍ ഒ​രു മ​ല​യാ​ളി എ​ത്തു​ന്ന​ത്. യോ​ഗ്യ​താ റൗ​ണ്ട് ഗ്രൂ​പ്പ് ബി​യി​ല്‍ മം​ഗോ​ളി​യ​യ്‌​ക്കെ​തി​രേ 71-ാം മി​നി​റ്റി​ലാ​യി​രു​ന്നു മാ​ള​വി​ക​യു​ടെ ഗോ​ള്‍. മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 13-0നു ​ജ​യി​ച്ചു.

ക​ള​ത്തി​ൽ എ​ത്തി ആ​റാം മി​നി​റ്റി​ല്‍ ഗോ​ള്‍

65-ാം മി​നി​റ്റി​ല്‍ പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ല്‍​നി​ന്നാ​ണ് 21കാ​രി​യാ​യ മാ​ള​വി​ക ക​ള​ത്തി​ല്‍ എ​ത്തി​യ​ത്. മ​ല​യാ​ളി താ​രം എ​ത്തു​മ്പോ​ള്‍ 8-0ന് ​ഇ​ന്ത്യ ലീ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ള​ത്തി​ലെ​ത്തി ര​ണ്ടാം മി​നി​റ്റി​ല്‍ റി​മ്പ ഹ​ല്‍​ദാ​റി​ന് (67’’) അ​സി​സ്റ്റ് ന​ല്‍​കി​യ മാ​ള​വി​ക, ആ​റാം മി​നി​റ്റി​ല്‍ ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. കൊ​ച്ചി സ്വ​ദേ​ശി​യാ​യ ബെ​ന്‍റ്‌​ല ഡി​കോ​ത്ത​യാ​ണ് മാ​ള​വി​ക​യ്ക്കു മു​മ്പ് ഇ​ന്ത്യ​ക്കു​വേ​ണ്ടി ക​ളി​ച്ച മ​ല​യാ​ളി താ​രം.
സം​ഗീ​ത ബാ​സ്‌​ഫോ​ര്‍ (8’) ഇ​ന്ത്യ​യു​ടെ ആ​ദ്യ ഗോ​ള്‍ നേ​ടി. സൗ​മ്യ ഗു​ഗു​ലോ​ത്ത് (20’, 59’), പ്രി​യ​ദ​ര്‍​ശി​നി സെ​ല്ല​ദു​രൈ (73’, 86’) എ​ന്നി​വ​ര്‍ ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. പ്യാ​രി സാ​ക്‌​സ (29’, 45’, 46’, 52’, 55’) അ​ഞ്ച് ഗോ​ള്‍ മം​ഗോ​ളി​യ​ന്‍ വ​ല​യി​ല്‍ നി​ക്ഷേ​പി​ച്ചു. ഗ്രേ​സ് ഡാ​ങ്മി (75’) പെ​നാ​ല്‍​റ്റി​യി​ലൂ​ടെ​യും ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

Tags : P Malavika Women's Asian Cup qualification India Women Football Kerala’s P Malavika

Related News