x
ad
Thu, 3 July 2025
ad

ADVERTISEMENT

കെ​സി​എ​ല്‍ 2025: സ​ച്ചി​നും രോഹനും 7.5 ലക്ഷം, മുംബൈ ഇന്ത്യൻസിന്‍റെ വിഘ്‌​നേ​ഷിനു ലഭിക്കുന്നത്...

Aneesh Thomas
Published: July 2, 2025 09:27 AM IST | Updated: July 2, 2025 09:34 AM IST

കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് (കെ​സി​എ​ല്‍) ട്വ​ന്‍റി-20 പോ​രാ​ട്ട​ത്തി​ന്‍റെ ര​ണ്ടാം സീ​സ​ന്‍റെ താ​ര​ലേ​ലം അ​ഞ്ചി​ന് ന​ട​ക്കാ​നി​രി​ക്കേ നി​ല​നി​ര്‍​ത്തു​ന്ന താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ടീ​മു​ക​ള്‍ പു​റ​ത്ത് വി​ട്ടു. ഏ​രീ​സ് കൊ​ല്ലം സെ​യി​ലേ​ഴ്‌​സും ആ​ല​പ്പി റി​പ്പി​ള്‍​സും കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്‌​സ്റ്റാ​ഴ്‌​സും നാ​ല് താ​ര​ങ്ങ​ളെ വീ​തം നി​ല​നി​ര്‍​ത്തി. ട്രി​വാ​ണ്‍​ഡ്രം റോ​യ​ല്‍​സ് മൂ​ന്ന് താ​ര​ങ്ങ​ളെ​യാ​ണ് നി​ല​നി​ര്‍​ത്തി​യ​ത്.

നാ​ല് താ​ര​ങ്ങ​ളെ വീ​ത​മാ​ണ് ഓ​രോ ടീ​മു​ക​ള്‍​ക്കും നി​ല​നി​ര്‍​ത്താ​നാ​വു​ക. കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സ്, തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സ് ടീ​മു​ക​ള്‍ ആ​രെ​യും നി​ല​നി​ര്‍​ത്തി​യി​ല്ല.

ഏ​രീ​സ് കൊ​ല്ലം സെ​യി​ലേ​ഴ്‌​സ്

സ​ച്ചി​ന്‍ ബേ​ബി, എ​ന്‍.​എം. ഷ​റ​ഫു​ദീ​ന്‍, അ​ഭി​ഷേ​ക് ജെ. ​നാ​യ​ര്‍, ബി​ജു നാ​രാ​യ​ണ​ന്‍ എ​ന്നി​വ​രെ നി​ല​നി​ര്‍​ത്തി. സ​ച്ചി​ന് 7.5ഉം ​ഷ​റ​ഫു​ദീ​നെ അ​ഞ്ച് ല​ക്ഷം രൂ​പ​യും ന​ല്‍​കി​യാ​ണ് നി​ല​നി​ര്‍​ത്തി​യ​ത്. അ​ഭി​ഷേ​കി​നും ബി​ജു നാ​രാ​യ​ണ​നും 1.5 ല​ക്ഷം വീ​ത​മാ​ണ് ല​ഭി​ക്കു​ക.

ആ​ല​പ്പി റി​പ്പി​ള്‍​സ്

മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍, അ​ക്ഷ​യ് ച​ന്ദ്ര​ന്‍, വി​ഘ്‌​നേ​ഷ് പു​ത്തൂ​ര്‍, ടി.​കെ. അ​ക്ഷ​യ് എ​ന്നി​വ​രെ​നി​ല​നി​ര്‍​ത്തി. അ​സ​റു​ദ്ദീ​നെ ഏ​ഴ​ര ല​ക്ഷം ന​ല്കി നി​ല​നി​ര്‍​ത്തി. മും​ബൈ ഇ​ന്ത്യ​ന്‍​സി​ലൂ​ടെ ഐ​പി​എ​ല്ലി​ല്‍ ശ്ര​ദ്ധേ​യ​നാ​യ വി​ഘ്‌​നേ​ഷ് പു​ത്തൂ​രി​ന് 3.75 ല​ക്ഷ​വും അ​ക്ഷ​യ് ച​ന്ദ്ര​ന് അ​ഞ്ചു ല​ക്ഷ​വും, അ​ക്ഷ​യ്ക്ക് 1.5 ല​ക്ഷ​വും ന​ല്‍​കി​യാ​ണ് നി​ല​നി​ര്‍​ത്തി​യ​ത്. 

പ്രഥമ കെസിഎല്ലിൽ നടത്തിയ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചൈനാമൻ സ്പിന്നറായ വിഘ്‌നേഷ് പുത്തൂരിനെ ഐപിഎൽ വമ്പന്മാരായ മുംബൈ ഇന്ത്യൻ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിംഗ്സിന് എതിരേയായിരുന്നു മലപ്പുറം സ്വദേശിയായ വിഘ്‌നേഷിന്‍റെ അരങ്ങേറ്റം. കേരളത്തിനായി ഇതുവരെ സീനിയർ തലത്തിൽ അരങ്ങേറാൻ ഈ 24കാരന് അവസരം ലഭിച്ചിട്ടില്ല. 

കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്സ്റ്റാ​ഴ്‌​സ്

രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍, സ​ല്‍​മാ​ന്‍ നി​സാ​ര്‍, അ​ഖി​ല്‍ സ്‌​ക​റി​യ, അ​ന്‍​ഫ​ല്‍ എ​ന്നി​വ​രെ നി​ല​നി​ര്‍​ത്തി. ക്യാ​പ്റ്റ​ന്‍ രോ​ഹ​ന്‍ കു​ന്നു​മ്മ​ലി​ന് 7.5 ല​ക്ഷ​വും സ​ല്‍​മാ​ന്‍ നി​സാ​റി​ന് അ​ഞ്ച് ല​ക്ഷ​വും ചെ​ല​വ​ഴി​ച്ചു. അ​ഖി​ല്‍ സ്‌​ക​റി​യ​യ്ക്ക് 3.75 ല​ക്ഷ​വും അ​ന്‍​ഫ​ലി​ന് ഒ​ന്ന​ര ല​ക്ഷ​ത്തി​നും ന​ല്‍​കി നി​ല​നി​ര്‍​ത്തി.

ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സ്

ഗോ​വി​ന്ദ് ദേ​വ് പൈ, ​എ​സ്. സു​ബി​ന്‍, ടി.​എ​സ്. വി​നി​ല്‍ എ​ന്നി​വ​രെ നി​ല​നി​ര്‍​ത്തി. മൂ​വ​ര്‍​ക്കും ഒ​ന്ന​ര ല​ക്ഷം രൂ​പ വീ​ത​മാ​ണ് ല​ഭി​ക്കു​ക.

ഒരു ടീമിന് 50 ലക്ഷം രൂപയാണ് മുടക്കാൻ സാധിക്കുക. ഐപിഎൽ ലേലം നിയന്ത്രിച്ച ചരിത്രമുള്ള ചാരുശർമയാണ് കെസിഎൽ 2025 സീസൺ ലേലത്തിനു ചുക്കാൻ പിടിക്കുന്നതെന്നതും ശ്രദ്ധേയം. 

Tags : Kerala Cricket League 2025 KCL Sachin Baby Vignesh Puthur

Recent News