x
ad
Fri, 4 July 2025
ad

ADVERTISEMENT

റു​ട്ടെയെ ത​നി​ച്ചാ​ക്കി ജോട്ടോ മറഞ്ഞു...


Published: July 4, 2025 02:56 AM IST | Updated: July 4, 2025 02:56 AM IST

സ്‌​കൂ​ള്‍ കാ​ല​ഘ​ട്ടം മു​ത​ല്‍ ഒ​ന്നി​ച്ചാ​യി​രു​ന്ന റു​ട്ടെ കാ​ര്‍ഡോ​സോ​യെ ത​നി​ച്ചാ​ക്കി​യാ​ണ് ഡി​യോ​ഗോ ജോ​ട്ട​യു​ടെ അ​ന്ത്യ​യാ​ത്ര. ഇ​രു​വ​രും ത​മ്മി​ല്‍ പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ്ര​ണ​യം. പ്ര​ണ​യ​വ​ല്ല​രി​യി​ല്‍ മൂ​ന്നു മ​ക്ക​ള്‍, ഒ​ടു​വി​ല്‍ ക​ഴി​ഞ്ഞ മാ​സം ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹി​ത​രാ​യി. സ​ന്തോ​ഷ​ദി​ന​ങ്ങ​ള്‍ക്കു ക​ണ്ണീ​രു​പ്പു ന​ല്‍കി ജോ​ട്ട മ​ട​ങ്ങി...

ഹൈ​സ്‌​കൂ​ളി​ല്‍വ​ച്ചാ​ണ് റു​ട്ടെ കാ​ര്‍ഡോ​സോ​യും ഡി​യോ​ഗോ ജോ​ട്ട​യും പ​രി​ച​യ​പ്പെ​ട്ട​തും സു​ഹൃ​ത്തു​ക്ക​ളാ​യ​തും പ്ര​ണ​യ​ബ​ദ്ധരാ​യ​തും. 2013ല്‍ ​ക്ല​ബ് ക​രി​യ​റി​ലേ​ക്ക് പി​ച്ച​വ​ച്ച​പ്പോ​ള്‍ മു​ത​ല്‍ ഇ​രു​വ​രും ഡേ​റ്റിം​ഗി​ലാ​യി​രു​ന്നു. 2013ല്‍ ​പാ​ക്കോ​സ് ഡി ​ഫെ​രേ​ര​യി​ല്‍നി​ന്ന് പോ​ര്‍ട്ടോ​യി​ലേ​ക്ക് ജോ​ട്ടോ ചേ​ക്കേ​റി​യ​പ്പോ​ഴും തു​ട​ര്‍ന്ന് വോ​ള്‍വ​ര്‍ഹാം​പ്ട​ണി​ലും ലി​വ​ര്‍പൂ​ളി​ലു​മെ​ല്ലാം ഇ​രു​വ​രും ഒ​ന്നി​ച്ചു​ത​ന്നെ.

<b>വി​വാ​ഹ​ത്തി​ന്‍റെ 10-ാം നാ​ളി​ല്‍ വേർപാട് </b>

2020 ഓ​ഗ​സ്റ്റി​ല്‍ ഇ​രു​വ​രും ആ​ദ്യ​കു​ട്ടി​യെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി. 2021 ഫെ​ബ്രു​വ​രി​യി​ല്‍ ആ​ദ്യകു​ട്ടി ജ​നി​ച്ചു, ഡെ​നി​സ്. തു​ട​ര്‍ന്ന് 2023 മാ​ര്‍ച്ചി​ല്‍ ര​ണ്ടാ​മ​ത്തെ ആ​ണ്‍കു​ഞ്ഞ്, ഡു​വാ​ര്‍ട്ടെ. 2024 ന​വം​ബ​റി​ല്‍ ഒ​രു പെ​ണ്‍കു​ഞ്ഞും...

2025 ജൂ​ണ്‍ 22നാ​യി​രു​ന്നു റു​ട്ടെയും ജോ​ട്ട​യും ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ​ത്തി​ന്‍റെ 10-ാംനാ​ള്‍, റു​ട്ടെയ്ക്കൊ​പ്പം കു​ഞ്ഞു​മ​ക്ക​ളെ​യും ത​നി​ച്ചാ​ക്കി ജോ​ട്ട​യു​ടെ അ​ന്ത്യ​യാ​ത്ര...

Tags :

Recent News

Up