x
ad
Tue, 1 July 2025
ad

ADVERTISEMENT

ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് ര​ണ്ടാം ടെ​സ്റ്റ് ക്രിക്കറ്റ് നാ​ളെ എ​ജ്ബാ​സ്റ്റ​ണി​ല്‍


Published: July 1, 2025 03:23 AM IST | Updated: July 1, 2025 03:29 AM IST

ബി​ര്‍മിം​ഗ്ഹാം: ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ന്‍സി അ​ര​ങ്ങേ​റ്റ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം പോ​രാ​ട്ട​ത്തി​നു നാ​ളെ ബി​ര്‍മിം​ഗ്ഹാ​മി​ലെ എ​ജ്ബാ​സ്റ്റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്കം. ടീം ​ഇ​ന്ത്യ​ക്കു ടെ​സ്റ്റി​ല്‍ ഇ​തു​വ​രെ ഒ​രു എ​ഡ്ജും ഇ​ല്ലാ​ത്ത മൈ​താ​ന​മാ​ണ് എ​ജ്ബാ​സ്റ്റ​ണ്‍ എ​ന്ന​താ​ണ് ച​രി​ത്രം.

ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ ലീ​ഡ്‌​സ് ടെ​സ്റ്റി​ല്‍ കൈ​വി​ട്ട​ക​ളി​യി​ലൂ​ടെ ഇ​ന്ത്യ അ​ഞ്ച് വി​ക്ക​റ്റ് തോ​ല്‍വി വ​ഴ​ങ്ങി​യി​രു​ന്നു. പ​ര​മ്പ​ര​യി​ല്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം തോ​ല്‍വി​യാ​ണോ ഇ​ന്ത്യ​യെ കാ​ത്തി​രി​ക്കു​ന്ന​ത്. അ​തോ, ഒ​രു തി​രി​ച്ചു​വ​ര​വ് ശു​ഭ്മാ​ന്‍ ഗി​ല്ലും സം​ഘ​വും ന​ട​ത്തു​മോ...?

ബി​ര്‍മിം​ഗ്ഹാ​മി​ല്‍ ഡക്കാ​ണ്

എ​ജ്ബാ​സ്റ്റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ലെ തു​ട​ര്‍ തോ​ല്‍വി​ക്ക് ഇ​ത്ത​വ​ണ​യെ​ങ്കി​ലും ടീം ​ഇ​ന്ത്യ​ക്കു വി​രാ​മ​മി​ടാ​ന്‍ സാ​ധി​ക്കു​മോ എ​ന്ന​താ​ണ് സു​പ്ര​ധാ​ന ചോ​ദ്യം. 1986ല്‍ ​ക​പി​ല്‍ ദേ​വി​ന്‍റെ ക്യാ​പ്റ്റ​ന്‍സി​യി​ല്‍ ഇ​റ​ങ്ങി, ഇം​ഗ്ല​ണ്ടി​നെ​തി​രേ സ​മ​നി​ല നേ​ടി​യ​താ​ണ് ബി​ര്‍മിം​ഗ്ഹാ​മി​ലെ എ​ജ്ബാ​സ്റ്റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും മി​ക​ച്ച ടെ​സ്റ്റ് ച​രി​ത്രം. അ​ന്നു ജൂ​ലൈ മൂ​ന്നി​നാ​യി​രു​ന്നു മ​ത്സ​രം ആ​രം​ഭി​ച്ച​ത്. ഇ​ത്ത​വ​ണ ജൂ​ലൈ ര​ണ്ടി​നാ​ണെ​ന്നു മാ​ത്രം.

എ​ജ്ബാ​സ്റ്റ​ണി​ല്‍ ഇ​തു​വ​രെ ക​ളി​ച്ച എ​ട്ട് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ ഏ​ഴി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ 58 വ​ര്‍ഷ​മാ​യി ജ​യ​മി​ല്ലാ​ത്ത എ​ജ്ബാ​സ്റ്റ​ണി​ല്‍ ഇ​ന്ത്യ​ക്കു ക​ന്നി ജ​യം നേ​ടാ​ന്‍ സാ​ധി​ച്ചാ​ല്‍ അ​ത് ച​രി​ത്രം. 1967, 1979, 1996, 2011, 2018, 2022 വ​ര്‍ഷ​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​യു​ടെ എ​ജ്ബാ​സ്റ്റ​ണ്‍ തോ​ല്‍വി​ക​ള്‍.

ബും​റ ഉ​ണ്ടാ​കും, പ​ക്ഷേ...

ലീ​ഡ്‌​സ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ നാ​ളെ ക​ളി​ക്കാ​ന്‍ സാ​ധ്യ​ത ഇ​ല്ലെ​ന്ന​താ​ണ് ടീം ​ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി. ഇ​ന്ന​ലെ ടീം ​പ​രി​ശീ​ല​ന​ത്തി​ല്‍ ബും​റ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍, പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ബും​റ ഉ​ണ്ടാ​കു​മോ എ​ന്ന​തു സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ വി​വ​രം ന​ല്‍കാ​ന്‍ ടീം ​മാ​നേ​ജ്‌​മെ​ന്‍റ് ത​യാ​റാ​യി​ല്ല. ഇ​ന്ത്യ​യു​ടെ അ​സി​സ്റ്റ​ന്‍റ് കോ​ച്ച് റ​യാ​ന്‍ ടെ​ന്‍ഡോ​ഷെ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ: ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബും​റ ഉ​ണ്ടാ​കും. എ​ന്നാ​ല്‍, മ​ത്സ​രം ക​ളി​ക്കു​മോ എ​ന്ന​തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.

നി​തീ​ഷ് ക​ളി​ക്കും

ഇ​ന്ത്യ​യു​ടെ പേ​സ് ഓ​ള്‍റൗ​ണ്ട​ര്‍ സ്ഥാ​ന​ത്തേ​ക്ക് നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി തി​രി​ച്ചെ​ത്തും എ​ന്നാ​ണ് വി​വ​രം. പ​രി​ശീ​ല​ന സെ​ഷ​നു​ക​ളി​ല്‍ നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​ക്ക് കൃ​ത്യ​മാ​യ സ്ഥാ​നം ന​ല്‍കി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ നീ​ക്കം. ലീ​ഡ്‌​സി​ല്‍ പേ​സ് ഓ​ള്‍ റൗ​ണ്ട​ര്‍ സ്ഥാ​ന​ത്ത് ഇ​റ​ങ്ങി​യ ഷാ​ര്‍ദു​ള്‍ ഠാ​ക്കൂ​റി​നു പ​ക​ര​മാ​ണ് നി​തീ​ഷ് കു​മാ​ര്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ എ​ത്തു​ക.

ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ നി​തീ​ഷ്് കു​മാ​ര്‍ റെ​ഡ്ഡി സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. ഇ​തു​വ​രെ അ​ഞ്ച് ടെ​സ്റ്റ് ക​ളി​ച്ചി​ട്ടു​ണ്ട് 22കാ​ര​നാ​യ ഈ ​ബാ​റ്റിം​ഗ് ഓ​ള്‍റൗ​ണ്ട​ര്‍. ചു​രു​ക്ക​ത്തി​ല്‍ നാ​ളെ ടീ​മി​ല്‍ ചി​ല മാ​റ്റ​ങ്ങ​ളു​മാ​യി ആ​യി​രി​ക്കും ടീം ​ഇ​ന്ത്യ ഇ​റ​ങ്ങു​ക.

ജ​യ്‌​സ്വാ​ളി​നെ പു​റ​ത്താ​ക്കി!

ലീ​ഡ്‌​സ് ടെ​സ്റ്റി​ല്‍ നാ​ല് ക്യാ​ച്ച് ന​ഷ്ട​പ്പെ​ടു​ത്തി, തോ​ല്‍വി​യു​ടെ മു​ഖ്യ​കാ​ര​ണ​ക്കാ​ര​നാ​യ യു​വ ഓ​പ്പ​ണ​ര്‍ യ​ശ​സ്വി ജ​യ്്‌​സ്വാ​ളി​നെ സ്ലി​പ്പ് ഫീ​ല്‍ഡി​ല്‍നി​ന്ന് പു​റ​ത്താ​ക്കി ഇ​ന്ത്യ​ന്‍ ടീം ​മാ​നേ​ജ്‌​മെ​ന്‍റ്.

ടീം ​ഇ​ന്ത്യ ഇ​ന്ന​ലെ ന​ട​ത്തി​യ ഫീ​ല്‍ഡിം​ഗ് പ​രി​ശീ​ല​ന​ത്തി​ല്‍ ജ​യ്‌​സ്വാ​ളി​നെ സ്ലി​പ്പി​ന്‍റെ പ​രി​സ​ര​ത്തെ​ങ്ങും ഉ​പ​യോ​ഗി​ച്ചി​ല്ല. സ്ലി​പ്പ് ക്യാ​ച്ചിം​ഗ് പ​രി​ശീ​ല​ന​ത്തി​നു പു​റ​ത്താ​യി​രു​ന്നു ജ​യ്‌​സ്വാ​ളി​നെ ടീം ​മാ​നേ​ജ്‌​മെ​ന്‍റ് പ​രീ​ക്ഷി​ച്ച​ത്. സി​ല്ലി പോ​യി​ന്‍റ്/​ഷോ​ര്‍ട്ട് ലെ​ഗ് പൊ​സി​ഷ​നു​ക​ളി​ലാ​യി​രു​ന്നു ജ​യ്‌​സ്വാ​ളി​ന്‍റെ പ​രി​ശീ​ല​നം. ലീ​ഡ്‌​സി​ലെ പി​ഴ​വു​ക​ള്‍ക്കു​ള്ള ശി​ക്ഷ​യാ​യി ഇ​തി​നെ ക​രു​താം. ലീ​ഡ്‌​സി​ല്‍ മാ​ത്ര​മ​ല്ല, ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ മെ​ല്‍ബ​ണ്‍ ടെ​സ്റ്റി​ലും ജ​യ്‌​സ്വാ​ള്‍ നി​ര്‍ണാ​യ​ക ക്യാ​ച്ചു​ക​ള്‍ ന​ഷ്ട​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇം​ഗ്ല​ണ്ടി​നെ​തി​രേ എ​ജ്ബാ​സ്റ്റ​ണി​ല്‍ നാ​ളെ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ജ​യ്‌​സ്വാ​ളി​നു പ​ക​രം സാ​യ് സു​ദ​ര്‍ശ​ന്‍, നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി എ​ന്നി​വ​രി​ല്‍ ഒ​രാ​ളാ​യി​രി​ക്കും ഫോ​ര്‍ത്ത് സ്ലി​പ്പ്-​ഗ​ള്ളി പൊ​സി​ഷ​നി​ല്‍ ഫീ​ല്‍ഡ് ചെ​യ്യു​ക.

ഇ​ന്ന​ലെ ടീം ​ഇ​ന്ത്യ​യു​ടെ ഫീ​ല്‍ഡിം​ഗ് പ​രി​ശീ​ല​ന സെ​ഷ​നി​ല്‍, ഫ​സ്റ്റ് സ്ലി​പ്പി​ല്‍ ക​രു​ണ്‍ നാ​യ​ര്‍ ആ​യി​രു​ന്നു. സെ​ക്ക​ന്‍ഡ് സ്ലി​പ്പി​ല്‍ കെ.​എ​ല്‍. രാ​ഹു​ലും തേ​ര്‍ഡ് സ്ലി​പ്പി​ല്‍ ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലും പ​രി​ശീ​ല​നം ന​ട​ത്തി. ലീ​ഡ്‌​സി​ല്‍ ഫോ​ര്‍ത്ത് സ്ലി​പ്പ്-​ഗ​ള്ളി​യി​ല്‍ ജ​യ്‌​സ്വാ​ളാ​യി​രു​ന്നു. അ​തി​നു പ​ക​രം ഇ​ന്ന​ലെ സാ​യ് സു​ദ​ര്‍ശ​ന്‍, ന​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി എ​ന്നി​വ​രാ​ണ് ഈ ​പൊ​സി​ഷ​നി​ല്‍ ഫീ​ല്‍ഡിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്.

എ​ടു​ത്തതിനേ​ക്കാ​ള്‍ ക്യാ​ച്ച് ക​ള​ഞ്ഞു വ​ഴ​ങ്ങി!

ലീ​ഡ്‌​സ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ 101 റ​ണ്‍സു​മാ​യി തി​ള​ങ്ങി​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ നാ​ല് ക്യാ​ച്ചാ​ണ് താ​രം വി​ട്ടു ക​ള​ഞ്ഞ​ത്. ടെ​സ്റ്റ് ച​രി​ത്ര​ത്തി​ല്‍ ഒ​രു മ​ത്സ​ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക്യാ​ച്ച് ക​ള​യു​ന്ന ഇ​ന്ത്യ​ക്കാ​ര​ന്‍ എ​ന്ന നാ​ണ​ക്കേ​ടി​ന്‍റെ റി​ക്കാ​ര്‍ഡി​നൊ​പ്പ​വും അ​ന്ന് ജ​യ്‌​സ്വാ​ള്‍ എ​ത്തി​യി​രു​ന്നു.

ഇ​ന്ത്യ​യു​ടെ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ലെ മെ​ല്‍ബ​ണ്‍ ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് മു​ത​ലു​ള്ള ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍, എ​ടു​ത്ത റ​ണ്‍സി​നേ​ക്കാ​ള്‍ കൂടുതൽ റൺസ് ക്യാ​ച്ച് ക​ള​ഞ്ഞ് ജ​യ്‌​സ്വാ​ള്‍ വ​ഴ​ങ്ങാ​ന്‍ കാ​ര​ണ​ക്കാ​ര​നാ​യ​താ​യി കാ​ണാം.

മെ​ല്‍ബ​ണ്‍ ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് മു​ത​ല്‍ ലീ​ഡ്‌​സ് വ​രെ​യാ​യി അ​ഞ്ച് ഇ​ന്നിം​ഗ്‌​സ് ജ​യ്‌​സ്വാ​ള്‍ ക​ളി​ച്ചു. അ​ഞ്ച് ഇ​ന്നിം​ഗ്‌​സി​ലാ​യി താ​രം നേ​ടി​യ​ത് 221 റ​ണ്‍സ്. നി​ല​ത്തി​ട്ട​ത് ഏ​ഴ് ക്യാ​ച്ച്. ഏ​ഴ് ക്യാ​ച്ച് ന​ഷ്ട​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ ഇ​ന്ത്യ​ക്കു​ള്ള അ​ധി​ക ബാ​ധ്യ​ത 229 റ​ണ്‍സും. നേ​ടി​യ​തി​നേ​ക്കാ​ള്‍ ക്യാ​ച്ച് ന​ഷ്ട​പ്പെ​ടു​ത്തി റ​ണ്‍സ് വ​ഴ​ങ്ങി എ​ന്നു ചു​രു​ക്കം. മാ​ത്ര​മ​ല്ല, ന്യൂ​സി​ല​ന്‍ഡ്-​ഓ​സ്‌​ട്രേ​ലി​യ-​ഇം​ഗ്ല​ണ്ട് ടീ​മു​ക​ള്‍ക്ക് എ​തി​രേ അ​വ​സാ​നം ക​ളി​ച്ച ഒ​മ്പ​ത് ടെ​സ്റ്റി​ലാ​യി 11 ക്യാ​ച്ച് ജ​യ്‌​സ്വാ​ള്‍ ന​ഷ്ട​പ്പെ​ടു​ത്തി, നേ​ടി​യ​ത് ഏ​ഴ് ക്യാ​ച്ച് മാ​ത്രം!

Tags :

Recent News