x
ad
Fri, 11 July 2025
ad

ADVERTISEMENT

ഇംഗ്ലണ്ടിന് എതിരേ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ക്ക് ച​രി​ത്ര പ​ര​മ്പ​ര


Published: July 11, 2025 03:22 AM IST | Updated: July 11, 2025 03:22 AM IST

മാ​ഞ്ച​സ്റ്റ​ര്‍: ബി​ര്‍മിം​ഗ്ഹാ​മി​ലെ എ​ജ്ബാ​സ്റ്റ​ണ്‍ മൈ​താ​ന​ത്ത് ആ​ദ്യ​മാ​യി ടെ​സ്റ്റ് ജ​യി​ച്ച ഇ​ന്ത്യ​ന്‍ പു​രു​ഷ​ന്മാ​ര്‍ക്കു പി​ന്നാ​ലെ, ഇം​ഗ്ലീ​ഷ് മ​ണ്ണി​ല്‍ ച​രി​ത്ര​നേ​ട്ട​വു​മാ​യി ഇ​ന്ത്യ​ന്‍ വ​നി​ത​ക​ളും... ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ഞ്ച് മ​ത്സ​ര ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​മ്പ​ര ഇ​ന്ത്യ​യു​ടെ ഹ​ര്‍മ​ന്‍പ്രീ​ത് കൗ​റും സം​ഘ​വും സ്വ​ന്ത​മാ​ക്കി, അ​തും ഒ​രു മ​ത്സ​രം ബാ​ക്കി​നി​ല്‍ക്കേ.

ബു​ധ​നാ​ഴ്ച രാ​ത്രി മാ​ഞ്ച​സ്റ്റ​റി​ലെ ഓ​ള്‍ഡ് ട്രാ​ഫോ​ഡ് മൈ​താ​ന​ത്തു ന​ട​ന്ന നാ​ലാം ട്വ​ന്‍റി-20​യി​ല്‍ 18 പ​ന്ത് ബാ​ക്കി​വ​ച്ച് ആ​റ് വി​ക്ക​റ്റ് ജ​യം നേ​ടി​യ​തോ​ടെ ഇ​ന്ത്യ 3-1ന് ​പ​ര​മ്പ​ര ഉ​റ​പ്പി​ച്ചു. സ്‌​കോ​ര്‍: ഇം​ഗ്ല​ണ്ട് വ​നി​ത​ക​ള്‍ 20 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 126. ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ 17 ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 127.

പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ 97 റ​ണ്‍സി​നും ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ 24 റ​ണ്‍സി​നും ഇ​ന്ത്യ ജ​യി​ച്ചി​രു​ന്നു. മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ അ​ഞ്ച് റ​ണ്‍സ് ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര സ​ജീ​വ​മാ​യി നി​ല​നി​ര്‍ത്തി​യെ​ങ്കി​ലും നാ​ലാം പോ​രാ​ട്ട​ത്തി​ല്‍ ജ​യ​ത്തോ​ടെ ഇ​ന്ത്യ ച​രി​ത്രം കു​റി​ച്ചു. അ​ഞ്ചാം മ​ത്സ​രം നാ​ളെ ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 11നു ​ന​ട​ക്കും.

<b>താ​രം രാ​ധ യാദവ് </b>

ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. സോ​ഫി​യ ഡ​ങ്ക്‌​ലി (19 പ​ന്തി​ല്‍ 22), ടാം​സി​ന്‍ ബ്യൂ​മോ​ണ്ട് (19 പ​ന്തി​ല്‍ 20) എ​ന്നി​വ​രാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍മാ​ര്‍. നാ​ല് ഓ​വ​റി​ല്‍ 15 റ​ണ്‍സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഇ​ന്ത്യ​യു​ടെ രാ​ധ യാ​ദ​വാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്. ഇ​ന്ത്യ​ക്കാ​യി ശ്രീ ​ച​ര​ണി​യും ര​ണ്ടു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.

സ്മൃ​തി മ​ന്ദാ​ന (31 പ​ന്തി​ല്‍ 32), ഷെ​ഫാ​ലി വ​ര്‍മ (19 പ​ന്തി​ല്‍ 31), ഹ​ര്‍മ​ന്‍പ്രീ​ത് കൗ​ര്‍ (25 പ​ന്തി​ല്‍ 26) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്.

<b>കു​റി​ക്ക​പ്പെ​ട്ട റി​ക്കാ​ര്‍ഡു​ക​ള്‍ </b>

ഇം​ഗ്ല​ണ്ടി​നെ​തി​രേ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ളു​ടെ ആ​ദ്യ ട്വ​ന്‍റി-20 പ​ര​മ്പ​ര നേ​ട്ട​മാ​ണ്. ഇ​തി​നു മു​മ്പ് സ്വ​ദേ​ശ​ത്തും ഇ​ന്ത്യ​ക്കു പ​ര​മ്പ​ര നേ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ രാ​ജ്യാ​ന്ത​ര മ​ത്സ​രം എ​ന്ന മു​ന്‍താ​രം മി​താ​ലി രാ​ജി​ന്‍റെ (333) റി​ക്കാ​ര്‍ഡി​നൊ​പ്പം ഹ​ര്‍മ​ന്‍പ്രീ​ത് കൗ​ര്‍ എ​ത്തി. അ​ഞ്ചാം ട്വ​ന്‍റി-20​യി​ല്‍ ഇ​റ​ങ്ങു​ന്ന​തോ​ടെ ഈ ​റി​ക്കാ​ര്‍ഡ് ഹ​ര്‍മ​ന്‍പ്രീ​ത് സ്വ​ന്തം പേ​രി​ല്‍ കു​റി​ക്കും.

ഇ​ന്ത്യ​യു​ടെ ദീ​പ്തി ശ​ര്‍മ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ 300 വി​ക്ക​റ്റ് തി​ക​ച്ചു. ഇ​ന്ത്യക്കായി‍ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാ​മ​ത് താരമാ​ണ് ദീ​പ്തി.

Tags :

Recent News

Up