ADVERTISEMENT
കോതമംഗലം: അമേരിക്കയിലെ ബിർമിംഗ്ഹാമിൽ നടന്ന ലോക പോലീസ് ഗെയിംസിൽ കരാട്ടെയിൽ ഇന്ത്യൻ സിആർപിഎഫ് ടീമിനു സ്വർണം. ടീം കത്താ മത്സരത്തിലാണു മെഡൽനേട്ടം. കോതമംഗലം നാടുകാണി സ്വദേശിയായ അജയ് തങ്കച്ചൻ ടീമിലെ ഏക മലയാളിയായിരുന്നു.
നാടുകാണി കുന്നുംപുറത്ത് തങ്കച്ചൻ- സീന ദമ്പതികളുടെ ഏക മകനാണ് 27കാരനായ അജയ്. കരാട്ടെയിലെ വിവിധ വിഭാഗങ്ങളിൽ ജില്ലാ, സംസ്ഥാന, ദേശീയ മെഡലുകൾ നേടിയ അജയ് ഇപ്പോൾ ഉത്തരാഖണ്ഡിലാണു സേവനം ചെയ്യുന്നത്.
Tags :