x
ad
Thu, 17 July 2025
ad

ADVERTISEMENT

ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ദുരിതത്തി​​ല്‍: ഛേത്രി


Published: July 17, 2025 02:41 AM IST | Updated: July 17, 2025 02:41 AM IST

ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ രം​​ഗം നി​​ല​​വി​​ല്‍ വി​​ഷ​​മ​​ഘ​​ട്ട​​ത്തി​​ലാ​​ണെ​​ന്നു തു​​റ​​ന്നു പ​​റ​​ഞ്ഞ് സൂ​​പ്പ​​ര്‍ താ​​രം സു​​നി​​ല്‍ ഛേത്രി. ​​

ഐ​​എ​​സ്എ​​ല്‍ 2025-26 സീ​​സ​​ണ്‍ ന​​ട​​ക്കി​​ല്ലെ​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലൂ​​ടെ ഛേത്രി​​യു​​ടെ തു​​റ​​ന്നു പ​​റ​​ച്ചി​​ല്‍.

“ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ളി​​ന്‍റെ നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യം വി​​ഷ​​മ​​ക​​ര​​മാ​​ണ്. എ​​ന്‍റെ ക്ല​​ബ്ബി​​ല്‍​നി​​ന്നു (ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി) മാ​​ത്ര​​മ​​ല്ല, മ​​റ്റു ക്ല​​ബ്ബു​​ക​​ളി​​ലെ ക​​ളി​​ക്കാ​​ര്‍, സ്റ്റാ​​ഫ് അം​​ഗ​​ങ്ങ​​ള്‍, ഫി​​സി​​യോ​​സ് തു​​ട​​ങ്ങി​​യ​​വ​​രി​​ല്‍​നി​​ന്നെ​​ല്ലാം ആ​​ശ​​ങ്ക​​യു​​ടെ മെ​​സേ​​ജു​​ക​​ള്‍ എ​​നി​​ക്കു ല​​ഭി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ എ​​ക്കോ​​സി​​സ്റ്റ​​ത്തി​​ലെ എ​​ല്ലാ​​വ​​രും ആ​​ശ​​ങ്ക​​യി​​ലാ​​ണ്’’ - ഛേത്രി ​​സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ കു​​റി​​ച്ചു.

Tags :

Recent News

Up