ADVERTISEMENT
ന്യൂഡൽഹി: മനോലോ മാർക്കേസ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ പുതിയ ആളെത്തേടി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). ഇക്കാര്യം അറിയിച്ചുകൊണ്ട് എഐഎഫ്എഫ് വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും പരസ്യം പ്രസിദ്ധീകരിച്ചു.
എലീറ്റ് യൂത്ത്, സീനിയർ ലെവൽ ഫുട്ബോളിൽ 10 മുതൽ 15 വരെ വർഷം പരിശീലന പരിചയമുള്ള കോച്ചിനെയാണ് നിയമിക്കുന്നത്. ഏതെങ്കിലും സീനിയർ ദേശീയ ടീമിന്റെ ഹെഡ് കോച്ച് എന്ന നിലയിലുള്ള പരിചയത്തിനു മുൻഗണന നൽകിയിട്ടുണ്ട്.
യുവേഫ പ്രഫഷനൽ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ലൈസൻസ് എന്നിവയോ തുല്യമായ മറ്റ് യോഗ്യതകളും നിർബന്ധമാണ്. പ്രതിമാസം 32 മുതൽ 40 ലക്ഷം രൂപ വരെയാണ് ശമ്പളമായി ലഭിക്കുക.
Tags :