ADVERTISEMENT
ലണ്ടൻ: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ്. ലോഡ്സിൽ ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലാണ് ഇംഗ്ലണ്ട് ടോസ് നേടുന്നത്.
ആദ്യ സെഷനില്‍ പേസര്‍മാര്‍ക്ക് പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ടോസിനു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ പറഞ്ഞു. ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം സ്റ്റാർ പേസർ ജസ്പ്രീത് ബുംറ അന്തിമ ഇലവനിലെത്തി. അതേസമയം, ഇംഗ്ലീഷ് നിരയിൽ ജോഷ് ടംഗിനു പകരം പേസർ ജോഫ്ര ആർച്ചർ പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തിയിട്ടുണ്ട്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കഴ്സ്, ജോഫ്ര ആർച്ചർ, ഷോയിബ് ബഷീർ.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ആകാശ്ദീപ്, മുഹമ്മദ് സിറാജ്.
Tags : India vs England Test Series