ADVERTISEMENT
വോർസെസ്റ്റർ: ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യ അണ്ടർ 19ന് തോൽവി. ഏഴ് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യൻ യുവ നിര നേരിട്ടത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 210 റണ്‍സാണ് നേടിയത്. 66 റണ്‍സുമായി പുറത്താവാതെ നിന്ന ആർഎസ് അംബ്രിഷാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 31.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 76 പന്തിൽ 82 റണ്‍സെടുത്ത ബെൻ മയേസും ബെൻ ഡോക്കിൻസുമാണ് (66) ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരം തോറ്റെങ്കിലും അഞ്ച് മത്സരങ്ങളുടെ പരന്പര ഇന്ത്യ 3-2ന് സ്വന്തമാക്കി.
Tags :