x
ad
Wed, 3 September 2025
ad

ADVERTISEMENT

ഗാ​രെ​ത് ബെ​യ്‌​ലി​ന് ഒ​രു മോ​ഹം; സ്വ​ന്തം നാ​ട്ടി​ലെ ഈ ​ടീ​മി​നെ വാ​ങ്ങ​ണം...


Published: June 25, 2025 12:14 PM IST | Updated: June 25, 2025 06:02 PM IST

കാ​ര്‍​ഡി​ഫ്: ജ​ന്മ​നാ​ട്ടി​ലെ ക്ല​ബ്ബാ​യ കാ​ര്‍​ഡി​ഫ് സി​റ്റി എ​ഫ്‌​സി​യെ സ്വ​ന്ത​മാ​ക്കാ​ന്‍ വെ​യ്ൽ‍​സ് ഇ​തി​ഹാ​സ ഫു​ട്‌​ബോ​ള​ര്‍ ഗാ​രെ​ത് ബെ​യ്‌​ല്‍. ഗാ​രെ​ത് ബെ​യ്‌​ല്‍ പ​ങ്കാ​ളി​യാ​യ ക​ണ്‍​സോ​ര്‍​ഷ്യ​മാ​ണ് ക്ല​ബ് ഏ​റ്റെ​ടു​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.

അ​തേ​സ​മ​യം, ഇം​ഗ്ല​ണ്ട് ലീ​ഗ് വ​ണ്‍ ക്ല​ബ്ബാ​യ പ്ലൈ​മൗ​ത്ത് ആ​ര്‍​ഗൈ​ലി​നെ ഏ​റ്റെ​ടു​ക്കാ​ന്‍ ഈ ​ക​ണ്‍​സോ​ര്‍​ഷ്യം ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ഒ​രു ഫു​ട്‌​ബോ​ള്‍ ക്ല​ബ് സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന ഗാ​രെ​ത് ബെ​യ്‌‌​ലി​ന്‍റെ മോ​ഹം വെ​യ്‌​ല്‍​സ് ക്ല​ബ്ബാ​യ കാ​ര്‍​ഡി​ഫ് സി​റ്റി​യി​ലേ​ക്കു തി​രി​ഞ്ഞ​ത്.

കാ​ർ​ഡി​ഫി​ല്‍ ജ​നി​ച്ച ഗാ​രെ​ത് ബെ​യ്‌​ല്‍‍, ഇ​ക്കാ​ല​മ​ത്ര​യു​മാ​യി സ്വ​ന്തം നാ​ട്ടി​ലെ ക്ല​ബ്ബി​നാ​യി ക​ളി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍, താ​ര​ത്തി​ന്‍റെ അ​മ്മാ​വ​ന്‍ കാ​ര്‍​ഡി​ഫ് സി​റ്റി​ക്കു​വേ​ണ്ടി പ​ന്ത് ത​ട്ടി​യി​ട്ടു​ണ്ട്. ഇം​ഗ്ലീ​ഷ് ക്ല​ബ്ബാ​യ സ​താം​പ്ട​ണ്‍ എ​ഫ്‌​സി​യു​ടെ യൂ​ത്ത് സി​സ്റ്റം വ​ഴി​യാ​ണ് ബെ​യ്‌​ല്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ച്ചു വ​ള​ര്‍​ന്ന​ത്.

സീ​നി​യ​ര്‍ ക​രി​യ​റി​ല്‍ സ​താം​പ്ട​ണി​നു​ശേ​ഷം ടോ​ട്ട​ന്‍​ഹാം ഹോ​ട്‌​സ്പു​ര്‍, റ​യ​ല്‍ മാ​ഡ്രി​ഡ്, ലോ​സ് ആ​ഞ്ച​ല​സ് എ​ഫ്‌​സി ടീ​മു​ക​ള്‍​ക്കാ​യും ക​ളി​ച്ചു. വെ​യ്‌​ല്‍​സി​നാ​യി 2006-22 കാ​ല​ഘ​ട്ട​ത്തി​ല്‍ ക​ളി​ച്ച് 111 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 41 ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. വെ​യ്‌​ല്‍​സി​നാ​യി രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​രം, ഗോ​ള്‍ റി​ക്കാ​ര്‍​ഡു​ക​ള്‍​ക്ക് ഉ​ട​മാ​യാ​ണ് 35 വയസുകാ​ര​നാ​യ ബെ​യ്‌​ല്‍.

2013ല്‍ ​അ​ക്കാ​ല​ത്തെ ലോ​ക റി​ക്കാ​ര്‍​ഡ് ട്രാ​ന്‍​സ്ഫ​ര്‍ തു​ക​യ്ക്കാ​ണ് (100.8 മി​ല്യ​ണ്‍ യൂ​റോ) ടോ​ട്ട​ന്‍​ഹാ​മി​ല്‍​നി​ന്ന് സ്പാ​നി​ഷ് വ​മ്പ​ന്മാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡ് ബെ​യ്‌​ലി​നെ സാ​ന്‍റി​യാ​ഗോ ബ​ര്‍​ണ​ബ്യൂ​വി​ല്‍ എ​ത്തി​ച്ച​തെ​ന്ന​തും ച​രി​ത്രം.

Tags : Gareth Bale Cardiff City FC

Recent News

Up