ADVERTISEMENT
ജോർജിയ: ഫിഫ ക്ലബ്ബ് ലോകകപ്പ് 2025ൽ യൂറോപ്യൻ ചാന്പ്യൻമാരായ പാരിസ് സെന്റ് ജെർമയ്ൻ (പിഎസ്ജി) എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്ഹാരി കെയന്റെ ബയേണ്‍ മ്യൂണിക്കിനെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു.
യൂറോപ്യൻ ശക്തരുടെ പോരാട്ടത്തിൽ വിരസമായ ആദ്യ പകുതിക്കുശേഷം രണ്ടു ചുവപ്പു കാർഡുകൾ വാങ്ങി ഒന്‍പതു പേരിലേക്ക് ചുരുങ്ങിയ പിഎസ്ജി അവസാന നിമിഷങ്ങളിലെ ആക്രമണത്തിൽ സ്കോർ ചെയ്താണ് വിജയം നേടിയത്.
ഇരു ടീമും കളം നിറഞ്ഞുകളിച്ച മത്സരം ഗോൾ രഹിത വിരസമായി 77-ാം മിനിറ്റുവരെ കടന്നുപോയി. 78-ാം മിനിറ്റിൽ പിഎസ്ജിയുടെ ഡിസെയർ ഡ്യൂയോ ബയേണ്‍ ഗോൾ വല കുലുക്കി പിഎസ്ജിയെ മുന്നിലെത്തിച്ചു.
തൊട്ടുപിന്നാലെ 82-ാം മിനിറ്റിൽ പിഎസ്ജിയുടെ വില്ല്യം പാച്ചോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് പിഎസ്ജിക്ക് ആശങ്കയ്ക്കിടയാക്കി. 90+2 മിനിറ്റിൽ ലൂക്കാസ് ഹെർണാണ്ടസും ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
എന്നാൽ 90+6 മിനിറ്റിൽ ഒസാമനെ ഡെംബലെ പിഎസ്ജിക്കായി രണ്ടാം ഗോൾ നേടി വിജയമുറപ്പിച്ചു. ജോർജിയയിലെ അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.
എട്ടിനും ഒന്‍പതിനുമാണ് സെമിഫൈനൽ മത്സരം. 13നാണ് കപ്പിന് അവകാശിയെ നിർണയിക്കുന്ന ഫൈനൽ മത്സരം.
<b>ചെൽസി X ഫ്ലൂമിനൻസ്</b>
ഫിഫ ക്ലബ് ലോകകപ്പിന്റെ ആദ്യ സെമി ഫൈനലിൽ ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസ്, ചെൽസിയെ നേരിടും. ക്വാർട്ടറിൽ സൗദി ക്ലബ് അൽ ഹിലാലിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫ്ലൂമിനൻസിന്റെ സെമിഫൈനൽ പ്രവേശനം.
ചെൽസി ഇതേ സ്കോറിന് മറ്റൊരു ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസനെ തോൽപ്പിച്ചു. അടുത്ത ബുധനാഴ്ച്ച രാത്രി 12.30നാണ് മത്സരം.
Tags :