ADVERTISEMENT
ഇലഞ്ഞി: കേരളത്തിന്റെ വോളിബോൾ പാരന്പര്യം ഉയർത്തിപ്പിടിച്ച് ഇലഞ്ഞി സ്വദേശി എഡ്വിൻ പോൾ സിബി. ശനിയാഴ്ച തായ്ലൻഡിൽ തുടങ്ങുന്ന അണ്ടർ 16 വോളിബോൾ ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലെ ഏക മലയാളി സാന്നിധ്യമാണ് എഡ്വിൻ. ഇലഞ്ഞി ആലപുരം കിഴക്കേകൈപ്പെട്ടിയിൽ സിബി പോളിന്റെയും മായാ ജോർജിന്റെയും ഏക മകനാണ് എഡ്വിൻ.
അമ്മാവനും മുൻ സംസ്ഥാന വോളി ടീമംഗവുമായ വലവൂർ സ്വദേശി ജോപി ജോർജിന്റെ ശിക്ഷണമാണു ഫുട്ബോൾ മോഹവുമായി നടന്ന എഡ്വിനെ വോളിബോളിലേയ്ക്കെത്തിച്ചത്.
വോളി ക്ലബ് വലവൂരിനായി അമ്മാവനും സംഘവും നടത്തിയ പോരാട്ടങ്ങളും കളംമാറ്റത്തിനു പ്രേരണയായി. കോട്ടയം ഗിരിദീപം ബഥനി സ്കൂളിലെ വോളിബോൾ കോച്ച് ലാലു ജോണിന്റെ ശിക്ഷണവും ചേർന്നതോടെ ദേശീയ ടീമിലേക്ക് വിളിയെത്തി. ഗിരിദീപം ബഥനി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് എഡ്വിൻ പോൾ സിബി.
Tags :