ADVERTISEMENT
മയാമി: ഫിഫ 2025 ക്ലബ് ലോകകപ്പ് സെമിയില്‍ ബ്രസീല്‍ ക്ലബ് ഫ്ളുമിനെന്‍സും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയും ഏറ്റുമുട്ടിയപ്പോള്‍ ഏറ്റവും വലിയ ആകര്‍ഷണം തിയാഗോ സില്‍വ തന്റെ പഴയ ക്ലബ്ബിനെതിരേ ഇറങ്ങുന്നു എന്നതായിരുന്നു. ചെല്‍സിയുടെ മുന്‍താരമായ തിയാഗോ ഫ്ളുമിനെന്‍സിന്റെ ജഴ്സിയില്‍ ഇറങ്ങിയപ്പോള്‍ ഫ്ളുമിനെന്‍സിന്റെ മുന്‍താരം ജോവോ പെഡ്രോ ചെല്‍സിക്കുവേണ്ടിയും ഇറങ്ങുന്നുണ്ടായിരുന്നു.
18, 56 മിനിറ്റുകളില്‍ പെഡ്രോ ഇരട്ടഗോളുമായി ചെല്‍സിയുടെ ജഴ്സിയിലെ അരങ്ങേറ്റം ആഘോഷമാക്കി. അതോടെ 2-0ന്റെ ജയത്തോടെ ചെല്‍സി ക്ലബ് ലോകകപ്പ് ഫൈനലില്‍. ബ്രൈറ്റണില്‍നിന്ന് 60 മില്യണ്‍ പൗണ്ടിനാണ് (ഏകദേശം 699 കോടി രൂപ) പെഡ്രോ ചെല്‍സിയില്‍.
ഐ ആം സോറി
തന്റെ ബാല്യകാല ക്ലബ്ബിനെ നോക്കൗട്ട് ചെയ്തിതില്‍ ജോവോ പെഡ്രോ ക്ഷമാപണം നടത്തി. ചെല്‍സിക്കായി അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഗോള്‍ നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സ്കോര്‍ ചെയ്യാനാണ് ക്ലബ് എനിക്കു പണം നല്‍കുന്നതെന്നും പെഡ്രോ മത്സരശേഷം പറഞ്ഞു.
23കാരനായ പെഡ്രോ ഫ്ളുമിനെന്‍സിന്റെ യൂത്ത് അക്കാഡമിയിലൂടെയാണ് പ്രഫഷണല്‍ ഫുട്ബോളിലേക്ക് എത്തിയത്. 37 മത്സരങ്ങള്‍ ഫ്ളുമിനെന്സിനുവേണ്ടി കളിച്ചശേഷം 2019ല്‍ ഇംഗ്ലീഷ് ക്ലബ്ബായ വാറ്റ്ഫോഡിലെത്തി. 2023ല്‍ ബ്രൈറ്റണിനൊപ്പം ചേര്‍ന്ന പെഡ്രോ ഈ വേനല്‍ക്കാലത്ത് ചെല്‍സിയിലേക്കു ചേക്കേറി.
Tags :