ADVERTISEMENT
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ തോൽവിയിലേക്ക്. എട്ടുവിക്കറ്റിന് 112 റൺസ് എന്ന നിലയിലായ ഇന്ത്യയ്ക്ക് വിജയിക്കണമെങ്കിൽ ഇനിയും 87 റണ്സുകൂടെ വേണം.
രവീന്ദ്ര ജഡേജയ്ക്കൊപ്പം പിടിച്ച് നിൽക്കുന്നതിനിടെ നിതീഷ് കുമാർ റെഡ്ഡി(13) വീണതോടെ ലഞ്ചിനു പിരിയുകയായിരുന്നു. അഞ്ചാം ദിനം ആരംഭിച്ചതിന് പിന്നാലെ ഋഷഭ് പന്തിനെ (ഒമ്പത്) പുറത്താക്കി ആർച്ചർ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി.
പിന്നീട് നിലയുറപ്പിച്ച് കളിച്ച ഓപ്പണര്‍ കെ.എല്‍.രാഹുലും (39) വീണതോടെ ഇന്ത്യ പരുങ്ങലിലായി. ഇംഗ്ലണ്ട് നായകന് ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ രാഹുല്‍ എല്‍ബിഡബ്ല്യു ആകുകയായിരുന്നു.
പിന്നാലെ വാഷിംഗ്ടൺ സുന്ദറിനെയും (0) ആർച്ചർ മടക്കി. 17 റൺസുമായി നിൽക്കുന്ന രവീന്ദ്ര ജഡേജയിലാണ് ഇന്ത്യയുടെ പ്രതീക്ഷമുഴുവൻ.
Tags :