ADVERTISEMENT
ബെർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ അവസാന ദിനം മഴ മൂലം കളി വൈകുന്നു. ഇന്ത്യൻ സമയം വൈകുന്നേരം 3.30ന് ആരംഭിക്കേണ്ട മത്സരം വൈകുകയാണ്. നിലവിലെ സാഹചര്യത്തിൽ നിശ്ചിത സമയത്ത് മത്സരം തുടങ്ങാനാകില്ല.
മത്സരം തുടങ്ങാൻ വൈകുന്തോറം ഓവറുകളും നഷ്ടമാവുമെന്നതിനാൽ വിജയപ്രതീക്ഷയുള്ള ഇന്ത്യക്ക് തിരിച്ചടിയാണ്. നിലവിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 536 റണ്‍സ് വേണം.
ആദ്യ നാലു ദിവസങ്ങളിലും ബാറ്റര്‍മാരെ തുണച്ച പിച്ചില്‍ നിന്ന് അവസാന ദിവസം ഇന്ത്യൻ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ടേണ്‍ പ്രതീക്ഷിക്കുന്നുമുണ്ട്.
Tags :