x
ad
Mon, 23 June 2025
ad

ADVERTISEMENT

വാ​ല​റ്റം കീ​ഴ​ട​ങ്ങി; ഇം​ഗ്ല​ണ്ടി​ന് 371 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം

Christomon Thomas
PUBLISHED: June 23, 2025 10:49 PM IST | UPDATED: June 23, 2025 10:49 PM IST

ലീ​ഡ്‌​സ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​ന് 371 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. കെ.​എ​ല്‍.​രാ​ഹു​ലി​ന്‍റെ​യും (137) ഋ​ഷ​ഭ് പ​ന്തി​ന്‍റെ​യും (118) സെ​ഞ്ചു​റി മി​ക​വി​ല്‍ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 364 റ​ണ്‍​സെ​ടു​ത്തു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​യ്ക്ക് ആ​റു റ​ണ്‍​സി​ന്‍റെ ലീ​ഡു​ണ്ടാ​യി​രു​ന്നു.

ര​ണ്ടി​ന് 90 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ നാ​ലാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ​യ്ക്ക് ര​ണ്ടു റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​തി​നി​ടെ ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി​രു​ന്നു. എ​ട്ടു റ​ണ്‍​സെ​ടു​ത്ത ഗി​ല്ലി​നെ ബ്രൈ​ഡ​ന്‍ കാ​ര്‍​സാ​ണ് പു​റ​ത്താ​ക്കി​യ​ത്. നാ​ലാം വി​ക്ക​റ്റി​ല്‍ ഒ​ന്നി​ച്ച രാ​ഹു​ല്‍ - പ​ന്ത് സ​ഖ്യം മ​ത്സ​രം ഇ​ന്ത്യ​യ്ക്ക് അ​നു​കൂ​ല​മാ​ക്കി.

ര​വീ​ന്ദ്ര ജ​ഡേ​ജ (25*) ചെ​റി​യ ചെ​റു​ത്തു​നി​ൽ​പ്പ് ന​ട​ത്തി​യെ​ങ്കി​ലും വാ​ല​റ്റ​ക്കാ​ർ വേ​ഗ​ത്തി​ൽ കൂ​ടാ​രം ക​യ​റി​യ​തോ‌​ടെ ഇ​ന്ത്യ​യു‌​ടെ സ്കോ​ർ 364 റ​ൺ​സി​ന് അ​വ​സാ​നി​ച്ചു. ഇംഗ്ലണ്ടിനായി ജോ​ഷ് ടോം​ഗും ബ്രൈ​ഡ​ൻ കാ​ർ​സെ​യും മൂ​ന്നും ഷോ​യി​ബ് ബ​ഷീ​ർ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.

Tags :

Related News