ADVERTISEMENT
ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ജാവലിൻ മത്സരമായ എൻസി ക്ലാസിക് കിരീടം സ്വന്തമാക്കി നീരജ് ചോപ്ര. ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ 86.18 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര ഒന്നാമതെത്തിയത്.
കെനിയയുടെ ജൂലിയസ് യെഗോ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ച് 84.51 മീറ്റർ ദൂരം കുറിച്ച് രണ്ടാം സ്ഥാനത്തെത്തി. ശ്രീലങ്കയുടെ റുമേഷ് പതിരേജ് 84.34 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനം നേടി.
അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ ജെഎസ്ഡബ്ല്യു സ്പോർട്സും ഒളിന്പിക്സ് ജാവലിൻ സ്വർണ മെഡൽ ജേതാവുമായ നീരജ് ചോപ്രയും ചേർന്നാണ് അന്താരാഷ്ട്ര താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മത്സരം സംഘടിപ്പിക്കുന്നത്.
നീരജ് ചോപ്രയുടെ സ്വദേശമായ ഹരിയാനയിൽ നടത്താൻ നിശ്ചിയിച്ചിരുന്ന മത്സരം പിന്നീട് ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
Tags :