ADVERTISEMENT
ഫ്ലോറിഡ: 2025 ഫിഫ ക്ലബ് ലോകകപ്പിന്റെ ക്വാർട്ടറിൽ കടന്ന് ബയേൺ മ്യൂണിക്ക്. ഞായറാഴ്ച നടന്ന പ്രീക്വാർട്ടറിൽ ഫ്ളെമെൻഗോയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ബയേൺ ക്വാർട്ടറിൽ കടന്നത്.
ബയേണിന് വേണ്ടി സൂപ്പർ താരം ഹാരി കെയ്ൻ രണ്ട് ഗോളുകളും ലിയോൺ ഗോരെത്സ്ക ഒരു ഗോളും നേടി. ഫ്ളെമെൻഗൊ താരം എറിക്ക് പുൾഗാറിന്റെ ഓൺ ഗോളും ബയേണിന്റെ ഗോൾ പട്ടികയിലുണ്ട്.
ജെർസൺ, ജോർജിന്യോ എന്നിവരാണ് ഫ്ളെമെൻഗോയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. ക്വാർട്ടറിൽ ബയേൺ പിസ്ജിയെ നേരിടും. ശനിയാഴ്ചയാണ് ക്വാർട്ടർ പോരാട്ടം.
Tags :