ADVERTISEMENT
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്ന് നടന്ന നിർണായകമായ മൂന്നാം മത്സരത്തിൽ വിജയിച്ചതോടെയാണ് പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയത്. 2-1 നാണ് ബംഗ്ലാദേശ് പരമ്പര നേടിയത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയാണ് വിജയിച്ചത്. എന്നാൽ രണ്ടാം മത്സരത്തിലെ വിജയത്തോടെ ബംഗ്ലാദേശ് ഒപ്പമെത്തി. മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയിച്ചത്.
കൊളംബോയിൽ നടന്ന മൂന്നാം മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 21 പന്ത് ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. അർധ സെഞ്ചുറി നേടിയ ഓപ്പണർ തൻസിദ് ഹസൻ തമീമിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ബംഗ്ലാദേശ് മികച്ച വിജയം നേടിയത്.
73 റൺസാണ് തമീം എടുത്തത്. 47 പന്തിൽ ഒരു ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു തമീമിന്റെ ഇന്നിംഗ്സ്. ലിറ്റൺ ദാസ് 32 റൺസും തൗഹിദ് ഹൃദോയ് 27 റൺസുമെടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി നുവാൻ തുഷാരയും കമിന്ദു മെൻഡീസും ഓരോ വിക്കറ്റ് വീതമെടുത്തു.
Tags :