ADVERTISEMENT
ജമൈക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരന്പര തൂത്തുവാരി ഓസ്ട്രേലിയ. മൂന്നാം ടെസ്റ്റിൽ 176 റൺസിന് വിജയിച്ചതോടെയാണ് ഓസ്ട്രേലിയ പരന്പര തൂത്തുവാരിയത്. ആദ്യ ടെസ്റ്റിൽ 159 റൺസിനും രണ്ടാം ടെസ്റ്റിൽ 133 റൺസിനും ഓസീസ് വിജയിച്ചിരുന്നു.
മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്ത വിൻഡീസ് 27 റൺസിൽ ഓൾ ഔട്ടാകുകയായിരുന്നു. ഓസീസ് പേസ് ബൗളിംഗിന് മുന്നിൽ വിൻഡീസ് തകർന്നടിയുകയായിരുന്നു.
11 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സ് ആണ് രണ്ടാം ഇന്നിംഗ്സിൽ വിൻഡീസിന്റെ ടോപ്സ്കോറർ. ആറ് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ് വിൻഡീസ് ബാറ്റിംഗ് നിരയെ തകർത്തത്. സ്കോട്ട് ബോളണ്ട് മൂന്നും ജോഷ് ഹെസൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 225 റൺസും വെസ്റ്റ് ഇൻഡീസ് 143 റൺസുമാണ് എടുത്തത്. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 121 റൺസ് എടുത്തു. വെസ്റ്റ് ഇൻഡിസിന്റെ ടെസ്റ്റ് ചരിത്രത്തിൽ ഒരു ഇന്നിംഗ്സിലെ ഏറ്റവും കുറഞ്ഞ സ്കോറാണ് 27.
Tags :