ADVERTISEMENT
പറ്റുന്നില്ല ഒന്നിനും
പറ്റിനിൽക്കാൻ
ഒരിലത്തണലുമില്ല
വറ്റി പുഴകൾ
വിളറി തൊടികളും
കടുത്തവേനൽ
വിശപ്പും കെടുത്തി
കരിഞ്ഞുണങ്ങുന്നു ഭൂമി!
പൊരിഞ്ഞു വിഭ്രാന്തരായി
പക്ഷിമൃഗാദികൾ
മലമുഴക്കികളില്ല
നാടുകടന്നു മഴയും മണ്ണും കാറ്റും
നിർമിത ബുദ്ധികൾ
വന്നെങ്കിലും
നീരുതരാനാവില്ലവയ്ക്കൊന്നും!
തണലു തന്നതൊക്കെ മുറിച്ചു നമ്മൾ
വേരു നീണ്ടതൊക്കെ അറുത്തു!
വെന്തുരുകുക തന്നെ വിധി!
Tags : kavitha