ADVERTISEMENT
റായ്പുർ: ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലാകുന്നതിനുമുമ്പ് മലയാളി കന്യാസ്ത്രീമാരെ ബജ്രംഗ്ദള് പ്രാദേശിക നേതാവ് ജ്യോതി ശര്‍മ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭീഷണിപ്പെടുത്തുന്ന സമയത്ത് ചുറ്റും പോലീസ് നില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
മിണ്ടരുത്, മിണ്ടിയാല്‍ മുഖമടിച്ചുപൊളിക്കുമെന്നാണ് ജ്യോതി ശര്‍മ പറയുന്നത്. യുട്യൂബ് വീഡിയോ ഷൂട്ട് ചെയ്യാനായി വയര്‍ലസ് മൈക്കും ജ്യോതി വസ്ത്രത്തില്‍ ധരിച്ചിരിക്കുന്നതു കാണാം. കന്യാസ്ത്രീമാരെയും ഒപ്പമുള്ള പെണ്‍കുട്ടിയെയും സഹോദരനെയും ഇവര്‍ ഭീഷണിപ്പെടുത്തുണ്ട്.
കന്യാസ്ത്രീമാർക്കൊപ്പം ജോലിക്കു പോകാനിരുന്ന മൂന്നു യുവതികളില്‍ ഒരാളുടെ സഹോദരനെയാണ് ആദ്യം ഭീഷണിപ്പെടുത്തുന്നത്. യുവതികളെ കടത്തിയതിന് എത്ര രൂപ കിട്ടിയെന്നായിരുന്നു ജ്യോതി ശര്‍മയുടെ ചോദ്യം. യുവതികള്‍ മാതാപിതാക്കളുടെ സമ്മതത്തോടെയാണു ജോലിക്കു പോകുന്നതെന്ന് മറുപടി പറയുന്നുണ്ട്. ""ഒരെണ്ണം വച്ചുതരട്ടേ നിനക്ക്?''എന്ന് ജ്യോതി ശര്‍മ കയര്‍ത്തു സംസാരിക്കുന്നതു കേള്‍ക്കാം. ഭക്ഷണമുണ്ടാക്കാനായി ആഗ്രയില്‍ ആരേയും കിട്ടിയില്ലേയെന്നും ചോദിക്കുന്നുണ്ട്. ഞാന്‍ ആളെ വിടണോ എന്നു ചോദിച്ചതിന് മറുപടി പറയാനായി വന്നപ്പോഴാണ് മുഖമടിച്ചുപൊളിക്കുമെന്ന് ഒരു കന്യാസ്ത്രീയോടു പറഞ്ഞത്. യുവതിയുടെ സഹോദരനോട് ""നീ ഇവരെ ഡ്രോപ് ചെയ്യാനല്ല, വില്‍ക്കാനാണു വന്നതെന്ന് നന്നായി അറിയാം''എന്നും ജ്യോതി പറയുന്നുണ്ട്.
Tags :