ADVERTISEMENT
ന്യൂഡൽഹി: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നരേന്ദ സിംഗ് പാർമർ എന്നയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ കാണാതായ രണ്ടുപേർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് വഡോദര കളക്ടർ അനിൽ ധമേലിയ പറഞ്ഞു.
മധ്യ ഗുജറാത്തിലെ പദ്ര താലൂക്കിലെ മുജ്പുർ ഗ്രാമത്തിനു സമീപമുള്ള മഹിസാഗർ നദിക്കു കുറുകേയുള്ള വലിയ പാലമാണ് ബുധനാഴ്ച തകർന്നുവീണത്. ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നടുഭാഗം തകർന്ന് വാഹനങ്ങൾ നദിയിലേക്കു പതിച്ചാണു ദുരന്തം. അപകടവുമായി ബന്ധപ്പെട്ട് നാല് എൻജിനിയർമാരെ ഗുജറാത്ത് മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് 43 വർഷം പഴക്കമുള്ള പാലം 212 കോടി രൂപ മുടക്കി പുതുക്കിപ്പണിതത്.
Tags :