ADVERTISEMENT
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മുൻ എംഎൽഎയ്ക്കെതിരെ നടപടി സ്വീകരിച്ച് ബിജെപി. സുരേഷ് റാത്തോഡിനെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി.
സഹാറൻപൂർ സ്വദേശിയായ നടി ഊർമിള സനവാറിനെ വിവാഹം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഹരിദ്വാറിലെ ജ്വാലാപൂർ മണ്ഡലത്തിലെ മുൻ എംഎൽഎയോട് ബിജെപി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ആദ്യഭാര്യയിൽ നിന്നും നിയമപരമായി വിവാഹമോചനം നേടാതെയാണ് സുരേഷ് റാത്തോഡ് രണ്ടാമതും വിവാഹിതനായത്. ഉത്തരാഖണ്ഡിൽ ബിജെപി സർക്കാർ ബഹുഭാര്യത്വം കുറ്റകരമാക്കുന്ന ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയിരുന്നു. എന്നാൽ സ്വന്തം പാർട്ടി എംഎൽഎ തന്നെ നിയമലംഘനം നടത്തിയതോടെ പാർട്ടി പ്രതിസന്ധിയിലാകുകയായിരുന്നു.
Tags :