ADVERTISEMENT
ലക്നോ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവ് കാമുകിയെ കഴുത്തറത്ത് കൊന്നു. ഉത്തർപ്രദേശിലെ ഹരിദ്വാറിലാണ് സംഭവം.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സിദ്കുൽ ടൗണിൽ വച്ച് പ്രദീപ് പാൽ (28) എന്നയാളാണ് ഹൻസിക യാദവിനെ (22) കൊലപ്പെടുത്തിയത്. നാലുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കൂടാതെ കഴിഞ്ഞ കുറേ നാളുകളായി ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്.
ഇരുവരും ഉത്തർപ്രദേശിലെ സീതാപൂരിൽ നിന്നുള്ളവരാണ്. ഹരിദ്വാറിലാണ് ഇവർ ജോലി ചെയ്തിരുന്നത്.
സിദ്കുലിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഹൻസിക ജോലിക്കായി പുറത്ത് പോയപ്പോൾ പ്രദീപ് പാൽ കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രദീപ് സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു.
യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഒളിവിൽ പോയ പ്രദീപിനെ അറസ്റ്റ് ചെയ്യാൻ പോലീസ് അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
Tags :