ADVERTISEMENT
പാറ്റ്ന: ബിഹാറിൽ ചികിത്സയിലിരുന്ന ഗുണ്ടാ നേതാവിനെ ആശുപത്രിയിൽക്കയറി വെടിവച്ചു കൊന്നു. പാറ്റ്നയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. ബക്സർ സ്വദേശിയായ ചന്ദനാണ് കൊല്ലപ്പെട്ടത്. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ പരോളിലായിരുന്നു.
അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇയാളെ സിനിമാ സ്റ്റൈലിൽ അഞ്ചംഗസംഘം ആശുപത്രിയിൽക്കയറി കൊലപ്പെടുത്തുകയായിരുന്നു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ചന്ദൻ ബിയുർ ജയിലിലെ തടവുകാരനായിരുന്നു.
ചികിത്സയ്ക്കായാണ് ഇയാൾക്ക് പരോൾ അനുവദിച്ചത്. ഇന്നലെ രാവിലെ 7.30 ഓടെ ഒരു സംഘം ആളുകൾ ഐസിയുവിലേക്ക് ഇടിച്ചുകയറി ചന്ദനെ വെടിവച്ചു കൊല്ലുകയായിരുന്നു. ഇതിനു ശേഷം അക്രമികൾ രക്ഷപ്പെട്ടു. അക്രമികൾ ആശുപത്രിയിൽ എത്തുന്നതിന്റെയും തിരികെപ്പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
Tags : Bihar Undertrial prisoner shot dead