ADVERTISEMENT
മുംബൈ: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം മൊഹമ്മദ് അസറുദീന്റെ വീട്ടിൽ മോഷണം. വീട്ടിൽ നിന്നും പണവും ടിവിയും മോഷ്ടാക്കൾ കവർന്നു. പോലീസ് പറയുന്നതനുസരിച്ച് അസറുദീന്റെ ഭാര്യ സംഗീത ബിജ്ലാനിയുടെ ഉടമസ്ഥതയിലുള്ള പൂനെ ജില്ലയിലെ മാവൽ തലൂക്കിലുള്ള ടിക്കോണ പേത്തിലെ ലോണാവാല ബംഗ്ലാവിലാണ് മോഷണം നടന്നത്.
മോഷ്ടാക്കൾ 50000 രൂപയും ഏഴായിരം രൂപ വിലയുള്ള ടിവിയും കവർന്നു. മാർച്ച് ഏഴിനും ജൂൺ 18നും ഇടയിലാണ് കവർച്ച നടന്നത്. മോഷ്ടാക്കൾ പിൻവശത്തെ കോമ്പൗണ്ട് ഭിത്തിയിലെ കമ്പിവല മുറിച്ചാണ് ബംഗ്ലാവിലേക്ക് അതിക്രമിച്ചു കയറിയത്.
മോഷണത്തിന് പുറമേ, പ്രതികൾ വീടിനുള്ളിലെ വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. മാർച്ച് ഏഴിനും ജൂലൈ 18 നും ഇടയിൽ ബംഗ്ലാവിൽ ആൾതാമസമില്ലാതിരുന്ന സമയത്താണ് മോഷണം നടന്നതെന്ന് അസ്ഹറുദ്ദീന്റെ പേഴ്സണൽ അസിസ്റ്റന്റ് മുഹമ്മദ് മുജീബ് ഖാൻ പറഞ്ഞു. അദ്ദേഹം പോലീസിൽ പരാതി നൽകി.
പരാതിയെ തുടർന്ന് ലോണാവാല റൂറൽ പോലീസ് ബിഎൻഎസ് സെക്ഷൻ 331(3), 331(4), 305(a), 324(4), 324(5) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags :