x
ad
Thu, 17 July 2025
ad

ADVERTISEMENT

സ്വർണം മോഷ്ടിച്ച ശേഷം ക്ഷേത്രത്തിനുള്ളിൽ സുഖനിദ്ര; ജാർഖണ്ഡിൽ കള്ളനെ പിടികൂടി നാട്ടുകാർ


Published: July 17, 2025 01:04 AM IST | Updated: July 17, 2025 01:04 AM IST

റാ​ഞ്ചി: പ​ണ​വും സ്വ​ര്‍​ണ​വും മോ​ഷ്ടി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ക​ള്ള​ന്‍ ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ ത​ന്നെ കി​ട​ന്നു​റ​ങ്ങി. പി​ന്നാ​ലെ നാ​ട്ടു​കാ​രെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു.

ജാ​ര്‍​ഖ​ണ്ഡി​ലെ പ​ടി​ഞ്ഞാ​റ​ന്‍ സിം​ഗ്ബ​മ്മി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്തെ കാ​ളി ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു പ്ര​തി​യാ​യ വീ​ര്‍ നാ​യ​ക്.

ക്ഷേ​ത്ര​ത്തി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്ത് അ​ക​ത്ത് ക​യ​റി​യ ക​ള്ള​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മെ​ല്ലാം കൈ​ക​ലാ​ക്കി​യ ശേ​ഷം ദേ​വി വി​ഗ്ര​ഹ​ത്തി​ന​ടു​ത്ത് കി​ട​ന്ന് ഉ​റ​ങ്ങി പോ​വു​ക​യാ​യി​രു​ന്നു.

രാ​വി​ലെ ക്ഷേ​ത്ര പൂ​ജാ​രി​യെ​ത്തി​യ​പ്പോ​ഴും ഇ​യാ​ള്‍ ഇ​വി​ടെ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ നാ​ട്ടു​കാ​രെ വി​ളി​ച്ചു കൂ​ട്ടി ക​ള്ള​നെ ക​യ്യോ​ടെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

താ​ൻ മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യെ​ന്നും എ​ന്നാ​ല്‍ എ​പ്പോ​ഴാ​ണ് ഉ​റ​ങ്ങി പോ​യ​തെ​ന്ന് അ​റി​യി​ല്ലാ​യെ​ന്നും പ്ര​തി വെ​ളി​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​ണ്.

Tags :

Recent News

Up