ADVERTISEMENT
സംഗറെഡ്ഢി: തെലുങ്കാനയിലെ സംഗറെഡ്ഢിയിൽ സിഗാച്ചി ഇൻഡസ്ട്രീസ് ഫാർമ കന്പനിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി.33 പേർക്കാണ് പരിക്കേറ്റത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരുകോടി രൂപ വീതം ധനസഹായം നല്കുമെന്ന് കന്പനി അധികൃതർ ഇന്നലെ അറിയിച്ചു.
റിയാക്ടറിലെ സ്ഫോടനമല്ല അപകടകാരണമെന്ന് കന്പനി അധികൃതർ വിശദീകരിച്ചു. 90 ദിവസത്തിനുശേഷം പ്ലാന്റ് പ്രവർത്തനസജ്ജമാകുമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപയും പരിക്കേറ്റവർക്ക് പത്തു ലക്ഷം രൂപയും നല്കുമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ട് പരിതോഷ് സന്തോഷ് ആണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റ ഒന്പതു പേരിൽ അഞ്ചു പേർ വെന്റിലേറ്ററിലാണ്. മരിച്ചവരിലേറെയും ഒഡീഷ, ബംഗാൾ, ബിഹാർ സംസ്ഥാനക്കാരാണ്.
Tags : telengana pharma company blast