ADVERTISEMENT
കോയമ്പത്തൂർ: ബാക്ക് ബെഞ്ചേഴ്സ് ഒഴിവാക്കാൻ തമിഴ്നാട്ടിലും നീക്കം. സ്കൂളുകളിൽ ഇംഗ്ലീഷിലെ ‘പി’ ആകൃതിയിൽ സീറ്റുകൾ ക്രമീകരിക്കാനാണ് സർക്കാരിന്റെ നിർദേശം. "സ്ഥാനാർത്തി ശ്രീക്കുട്ടൻ’എന്ന മലയാളസിനിമയുടെ സ്വാധീനമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്കു തമിഴ്നാടിനെയും എത്തിച്ചതെന്നാണു സൂചന. കേരളത്തിലും ഏതാനും സ്കൂളുകളിൽ വൃത്താകൃതിയിൽ സീറ്റ് അറേഞ്ച്മെന്റ് നടത്തി പഠനം ആരംഭിച്ചിട്ടുണ്ട്. ‘സ്ഥാനാർത്തി ശ്രീക്കുട്ടൻ’ സിനിമയിൽ മേശകളും ബെഞ്ചുകളും ചുവരിനോടുചേർന്ന് പി ആകൃതിയിൽ ക്രമീകരിച്ചിരിക്കുന്നതായി കാണിച്ചിരുന്നു.
ഇത്തരത്തിലുള്ള സീറ്റ് ക്രമീകരണത്തിൽ അധ്യാപകന്റെ ശ്രദ്ധ എല്ലാ വിദ്യാർഥികളിലേക്കും എത്തുമെന്നും വിദ്യാർഥികൾക്കെല്ലാംഅധ്യാപകനെ ഒരുപോലെ കാണാൻ കഴിയുമെന്നും സിനിമയിൽ വ്യക്തമാക്കിയിരുന്നു.
കൂടുതൽ കുട്ടികളുള്ള ക്ലാസിൽ ഈ സംവിധാനം നടപ്പാക്കുക എളുപ്പമല്ലെന്നുമാത്രം. ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം പരിമിതിപ്പെടുത്തി ഇത്തരം സംവിധാനം നടപ്പാക്കുക കൂടുതൽ സാമ്പത്തികബാധ്യത ഉണ്ടാക്കുകയും ചെയ്യും.
സിനിമ കണ്ട പഞ്ചാബിൽനിന്നുള്ള ഒരു സ്കൂൾ പ്രിൻസിപ്പൽ തന്റെ സ്കൂളിൽ ഈ സംവിധാനം അവതരിപ്പിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
Tags :