ADVERTISEMENT
ന്യൂഡൽഹി: ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണ വിഷയം സുപ്രീംകോടതിയിലേക്ക്. വോട്ടര്‍ പട്ടിക പരിഷ്കരിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരേ ആര്‍ജെഡി സുപ്രീം കോടതിയെ സമീപിച്ചു.
പാര്‍ട്ടിയുടെ രാജ്യസഭാ എംപി മനോജ് ഝായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ആര്‍ജെഡിക്കു വേണ്ടി ഹാജരാകും.
അനര്‍ഹരെ പട്ടികയില്‍നിന്ന് ഒഴിവാക്കാനാണ് സമഗ്ര പരിഷ്കരണമെന്നാണ് കമ്മീഷന്റെ വാദം. എന്നാല്‍ സംസ്ഥാനത്തെ പാവപ്പെട്ടവരെയും പാര്‍ശ്വവത്കൃതരെയും പട്ടികയില്‍നിന്ന് പുറന്തള്ളാനുള്ള നീക്കമാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഈ വർഷം അവസാനമാണ് സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്.
Tags :