ADVERTISEMENT
ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം വിളിച്ച് സോണിയ ഗാന്ധി. ജൂലൈ 15-ന് യോഗം നടക്കും. വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും അജണ്ടയും യോഗത്തിൽ പ്രധാനമായും ചർച്ചയാകും.
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന് സിന്ധൂര്‍, ബിഹാറിലെ വോട്ടര്‍പട്ടിക വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് തീരുമാനം. അഹമ്മദാബാദ് റിപ്പോര്‍ട്ടില്‍ വ്യോമയാന മന്ത്രിയുടെ മറുപടിയും ആവശ്യപ്പെട്ടേക്കും.
വർഷകാല സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെ ഉന്നയിക്കേണ്ട നിലപാടുകളും ചോദ്യങ്ങളും സംബന്ധിച്ച് യോഗം അന്തിമ തീരുമാനമെടുക്കും.
Tags :