ADVERTISEMENT
അമൃത്സർ: സുവർണ ക്ഷേത്രം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സോഫ്റ്റ്വെയർ എഞ്ചിനിയറെ അറസ്റ്റിൽ. ഫരീദാബാദ് സ്വദേശിയായ ശുഭം ദുബെ (24) എന്നയാളാണ് അറസ്റ്റിലായത്.
സുവർണക്ഷേത്രത്തിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിക്ക് (എസ്ജിപിസി) ശുഭം ദുബെ അഞ്ച് ഇമെയിലുകൾ അയക്കുകയായിരുന്നു.
ജൂലൈ 14 ന് എസ്ജിപിസിയിലേക്ക് അയച്ച ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് ശുഭം ദുബെയെ (24) കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.
കൂടാതെ, ദുബെയുടെ ലാപ്ടോപ്പും ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്ന് അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ പറഞ്ഞു. ബിടെക് ബിരുദധാരിയായ ദുബെ നിരവധി കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് പോലീസിന്റെ സൈബർ ക്രൈം വിഭാഗത്തിന്റെയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെയും സഹായത്തോടെയാണ് ദുബെയെ പോലീസ് പിടികൂടിയത്. ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
Tags :