ADVERTISEMENT
ചെന്നൈ: തമിഴ്നാട്ടിലെ ശിവഗംഗയിൽ ക്ഷേത്രം കാവൽക്കാരൻ അജിത് കുമാർ പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സിബിഐ സംഘം അന്വേഷണം തുടങ്ങി. മദപുരം ഭദ്രകാളി അമ്മന്‍ ക്ഷേത്രം കാവൽക്കാരനായ 29കാരന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായി സിബിഐ അറിയിച്ചു.
ക്ഷേത്രത്തിനുസമീപം കാര്‍ പാര്‍ക്ക് ചെയ്യാനായി ഒരു സ്ത്രീ അജിത്തിന് താക്കോല്‍ നല്കി. പിന്നീട് ബാഗില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്നു സ്ത്രീ പരാതി നല്കി. പോലീസ് കസ്റ്റഡിയിലിരിക്കെ രണ്ടുദിവസത്തിനുശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അജിത് മരിച്ചതായി സ്ഥിരീകരിച്ചു.
Tags :