ADVERTISEMENT
ബംഗളൂരു: കര്‍ണാടകയിൽ കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ബി.ആര്.പാട്ടീലിന്റെ ഫോണ്‍കോള്‍ ചോര്‍ന്നു. സഹപ്രവര്‍ത്തകരുമായി പാട്ടീല്‍ സംസാരിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തായത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയെ സോണിയ ഗാന്ധിക്ക് പരിചയപ്പെടുത്തിയത് താനാണെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നതില്‍ താന്‍ പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹത്തിന് ലോട്ടറിയടിച്ചെന്നും പാട്ടീല്‍ വീഡിയോയിൽ പറയുന്നുണ്ട്.
"സിദ്ധരാമയ്യക്ക് ഭാഗ്യ ലോട്ടറിയടിച്ച് മുഖ്യമന്ത്രിയായി. സോണിയ ഗാന്ധിയെ അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് ഞാനാണ്. അദ്ദേഹത്തിന് ഭാഗ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ സ്ഥാനത്തെത്തിയത്'.
"സിദ്ധരാമയ്യയുടെ വിജയം അനുകൂലമായ ഗ്രഹനില അനുസരിച്ചാണ്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയ്ക്ക് സമാനമായ ഭാഗ്യമില്ല. നോക്കൂ, ഞങ്ങള്‍ക്ക് ഒരു ഗോഡ്ഫാദര് ഇല്ല. വാസ്തവത്തില്‍, ഞങ്ങള്‍ക്ക് ദൈവവും ഇല്ല, പിതാവും ഇല്ല'. പാട്ടീല്‍ പറഞ്ഞു.

ಸಿದ್ದು ಗ್ರಹಚಾರ ಚನ್ನಾಗಿತ್ತು ಸಿಎಂ ಆಗಿಬಿಟ್ಟ..! | BR Patil | Guarantee News

#siddaramaiah #dkshivakumar #brpatil #congressnews #satishjarakiholi #knrajanna #mysuru #kannadanews #radhahiregoudar #guaranteenews #guaranteenewskannada pic.twitter.com/dcE5A58JLS
— Guarantee News (@guaranteenews) July 1, 2025

അടുത്തിടെ ഭവനവകുപ്പില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് ബി.ആര്. പാട്ടീല്‍ പറയുന്ന ഫോണ്‍ സംഭാഷണം അടുത്തിടെ പുറത്തുവന്നിരുന്നു. ഭവനവകുപ്പുമന്ത്രിയും സിദ്ധരാമയ്യയുടെ വലം കൈയുമായ സമീര്‍ അഹമ്മദ് ഖാന്റെ നേരെയാണ് ആരോപണമുയര്‍ന്നത്.
സമീര്‍ അഹമ്മദ് ഖാന്റെ പിഎയോട് സംസാരിക്കവേ ഭവനവകുപ്പില്‍ നടക്കുന്ന അഴിമതിയാണ് പാട്ടീല്‍ വെളിപ്പെടുത്തിയത്. പാട്ടീലിനെ പിന്തുണച്ച് പാര്‍ട്ടിയുടെ എംഎല്‍എമാരായ രാജു കാഗെ, ബേലൂര്‍ ഗോപാലകൃഷ്ണന് എന്നിവര്‍ രംഗത്തെത്തിയത് സര്‍ക്കാരില്‍ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു.
Tags :