ADVERTISEMENT
ന്യൂയോർക്ക്: ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി ശുഭാംശു ശുക്ലയും സംഘവും. ആക്സിയം 4 ദൗത്യസംഘത്തിന്റെ മടക്കയാത്ര തിങ്കളാഴ്ച വൈകുന്നേരം 4:35ന് ആരംഭിക്കുമെന്ന് നാസ അറിയിച്ചു.
ശുഭാംശുവും സംഘവും ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് തിരികെയെത്തും. പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്യും. ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലെത്താന്‍ വേണ്ടത് 22 മണിക്കൂര്‍ യാത്രയാണ്.
ഭൂമിയില്‍ തിരികെയെത്തുന്ന ആക്സിയം 4 ദൗത്യസംഘം ഏഴ് ദിവസത്തെ റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിലൂടെ കടന്നുപോകണം. ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി വീണ്ടും പൊരുത്തപ്പെട്ട് വരുന്നതിനാണ് ഈ വിശ്രമ പരിപാടി.
Tags :