ADVERTISEMENT
ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേര് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി റെയില്‍വേ മന്ത്രിക്ക് കത്തയച്ചു. ചാന്ദ്നിചൗക്ക് എംപി പ്രവീണ്‍ ഖണ്ഡേല്‍വാലാണ് റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്.
ഡല്‍ഹിയോട് ഗാഢമായ വൈകാരിക അടുപ്പം വാജ്പേയിക്കുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷന് പുനര്‍നാമകരണം ചെയ്യുന്നതിലൂടെ അദ്ദേഹം ആജീവനാന്തം രാജ്യത്തിന് നല്കിയ സേവനത്തിനുള്ള ആദരവായി മാറുമെന്നും ഖണ്ഡേല്വാല് കത്തില്‍ പറയുന്നു.
ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷന് അഗ്രോഹയിലെ രാജാവായിരുന്ന മഹാരാജ് അഗ്രസെന്നിന്റെ പേര് നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ആവശ്യപ്പെട്ടിരുന്നു.
Tags :