x
ad
Wed, 2 July 2025
ad

ADVERTISEMENT

മ​ണി​പ്പു​രി​ലെ കൂ​ട്ട​ക്കൊ​ല​പാ​ത​കം; അ​ന്വേ​ഷ​ണം തു​ട​രു​ന്നു


Published: July 2, 2025 03:55 AM IST | Updated: July 2, 2025 03:55 AM IST

 

ഇം​ഫാ​ൽ: മൂ​ന്ന് കു​ക്കി തീ​വ്ര​വാ​ദി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ വെ​ടി​വ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ മ​ണി​പ്പു​രി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്നു. ചൂ​രാ​ച​ന്ദ്പു​രി​ലെ മോ​ങ​ജം​ഗി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് കാ​ർ​യാ​ത്ര​ക്കാ​രാ​യ നാ​ലു​പേ​രെ അ​ജ്ഞാ​ത​സം​ഘം വെ​ടി​വ​ച്ചു​കൊ​ന്ന​ത്. വെ​ടി​യേ​റ്റു മ​രി​ച്ച മൂ​ന്നു പു​രു​ഷ​ന്മാ​രു​ടെ ജ​ഡം കാ​റി​നു​ള്ളി​ൽ നി​ന്നും വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ മൃ​ത​ശ​രീ​രം കാ​റി​നു പു​റ​ത്തു​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ചു​രാ​ച​ന്ദ്പു​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കു​ക്കി ഭീ​ക​ര​വാ​ദി​ക​ൾ​ക്കു​ള്ളി​ലെ ചേ​രി​പ്പോ​രാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്ന സം​ശ​യ​ത്തി​ലാ​ണു പോ​ലീ​സ്. മ​റ്റൊ​രു സം​ഘ​ത്തി​ൽ​പ്പെ​ട്ട തീ​വ്ര​വാ​ദി​യു​ടെ മ​ര​ണ​ത്തി​ൽ വെ​ടി​യേ​റ്റു മ​രി​ച്ച മൂ​ന്നു​പേ​ർ​ക്കും പ​ങ്കു​ണ്ടാ​യി​രു​ന്നു എ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സം​സ്ഥാ​ന​ത്ത് സു​ര​ക്ഷാ​സേ​ന വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ഈ​സ്റ്റ് ഇം​ഫാ​ൽ, തൗ​ബാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് മൂ​ന്നു തീ​വ്ര​വാ​ദി​ക​ളെ പി​ടി​കൂ​ടി​യ​താ​യി സു​ര​ക്ഷാ​സേ​നാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Tags :

Recent News