ADVERTISEMENT
മുംബൈ: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണങ്ങളെക്കുറിച്ച് വ്യോമാപകട അന്വേഷണ ബ്യൂറോ തയാറാക്കുന്ന പ്രാഥമികാന്വേഷണ റിപ്പോർട്ട് ഉടൻ പ്രതീക്ഷിക്കുന്നതായി വ്യോമയാനമന്ത്രി കെ. രാംമോഹൻ നായിഡു. സുതാര്യമായ അന്വേഷണത്തിനാണു മന്ത്രാലയം ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ചട്ടപ്രകാരം അപകടമുണ്ടായി ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞമാസം 12നാണ് ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് സെക്കൻഡുകൾക്കകം തൊട്ടടുത്ത മെഡിക്കൽ കോളജ് ഹോസ്റ്റലിനു മുകളിൽ തകർന്നുവീണത്.
വിമാനത്തിലുണ്ടായിരുന്ന 241 പേരുൾപ്പെടെ 260 പേർ കൊല്ലപ്പെട്ടു. ഒരു യാത്രക്കാരൻ മാത്രമാണു രക്ഷപ്പെട്ടത്.
Tags :