x
ad
Sat, 28 June 2025
ad

ADVERTISEMENT

റോ​യു​ടെ ത​ല​പ്പ​ത്തേ​ക്ക് മു​തി​ര്‍​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രാ​ഗ് ജെ​യി​ന്‍


PUBLISHED: June 28, 2025 11:04 PM IST | UPDATED: June 28, 2025 11:04 PM IST

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രാ​ഗ് ജെ​യി​ന്‍ ഇ​ന്ത്യ​യു​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ റോ​യു​ടെ അ​ടു​ത്ത മേ​ധാ​വി​യാ​കും. നി​ല​വി​ലെ സെ​ക്ര​ട്ട​റി ര​വി സി​ന്‍​ഹ​യു​ടെ കാ​ലാ​വ​ധി ജൂ​ണ്‍ 30ന് ​അ​വ​സാ​നി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ടു​ത്ത മേ​ധാ​വി​യാ​യി പ​രാ​ഗി​നെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച​ത്.

1989 ബാ​ച്ച് പ​ഞ്ചാ​ബ് കേ​ഡ​ര്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പ​രാ​ഗ്. കേ​ന്ദ്ര​സ​ര്‍​വീ​സി​ല്‍ ഡെ​പ്യൂ​ട്ടേ​ഷ​നി​ലു​ള്ള പ​രാ​ഗ് നി​ല​വി​ല്‍ ഏ​വി​യേ​ഷ​ന്‍ റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ന്‍റെ ത​ല​വ​നാ​ണ്. റോ ​മേ​ധാ​വി​യാ​യി ജൂ​ലൈ ഒ​ന്നി​ന് ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന പ​രാ​ഗി​ന്‍റെ സേ​വ​ന കാ​ല​യ​ള​വ് ര​ണ്ടു വ​ര്‍​ഷ​മാ​യി​രി​ക്കും.

ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​ര്‍ സൈ​നി​ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പാ​ക്കി​സ്ഥാ​നി സൈ​ന്യ​വു​മാ​യും ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച വി​ഭാ​ഗ​മാ​യി​രു​ന്നു പ​രാ​ഗ് ന​യി​ച്ച ഏ​വി​യേ​ഷ​ന്‍ റി​സ​ര്‍​ച്ച് സെ​ന്‍റ​ർ.

Tags :

Recent News