ADVERTISEMENT
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള സ്കൂൾ സമയ മാറ്റത്തിൽനിന്നു പിന്നോട്ടു പോകില്ലെന്നും നിലവിൽ പ്രഖ്യാപിച്ച സമയമാറ്റം അനുസരിച്ച് സ്കൂളുകൾ പ്രവർത്തിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഹൈക്കോടതി നിർദേശപ്രകാരമാണ് സമയ മാറ്റത്തിൽ തീരുമാനമെടുത്തത്.
ഇതു സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചയ്ക്കു തയാറാണെന്നും മന്ത്രി അറിയിച്ചു. സ്കൂളുകളിൽ കാൽകഴുകൽ പോലുള്ള ദുരാചാരങ്ങൾ അനുവദിക്കില്ല. ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായിട്ടുള്ളത്.
കാൽകഴുകൽ വിവാദം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Tags :