x
ad
Wed, 2 July 2025
ad

ADVERTISEMENT

നേതൃമാറ്റ ചർച്ച നടന്നിട്ടില്ല: ഡി.കെ. ശിവകുമാർ

Vidhulal R
Published: July 1, 2025 10:27 PM IST | Updated: July 1, 2025 10:27 PM IST

ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ നേ​​​തൃ​​​മാ​​​റ്റ ച​​​ർ​​​ച്ച ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്ന് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ. നേ​​​തൃ​​​മാ​​​റ്റ വി​​​ഷ​​​യ​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്ക​​​രു​​​തെ​​​ന്ന് പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളോ​​​ടും എം​​​എ​​​ൽ​​​എ​​​മാ​​​രോ​​​ടും പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ​​​കൂ​​​ടി​​​യാ​​​യ ശി​​​വ​​​കു​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ ക​​​ര​​​ങ്ങ​​​ൾ​​​ക്കും സ​​​ർ​​​ക്കാ​​​രി​​​നും ശ​​​ക്തി​​​പ​​​ക​​​രു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്ന് ശി​​​വ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

ശി​​​വ​​​കു​​​മാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക​​​ണ​​​മെ​​​ന്ന് പ്ര​​​സ്താ​​​വ​​​ന​​​യി​​​റ​​​ക്കി​​​യ രാ​​​മ​​​ന​​​ഗ​​​ര എം​​​എ​​​ൽ​​​എ എ​​​ച്ച്.​​​എ. ഇ​​​ക്ബാ​​​ൽ ഹു​​​സൈ​​​ന് പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ കാ​​​ര​​​ണം​​​കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ല്കി. ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം മ​​​റു​​​പ​​​ടി ന​​​ല്കാ​​​നാ​​​ണ് ശി​​​വ​​​കു​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ശി​​​വ​​​കു​​​മാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കു​​​മെ​​​ന്ന് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ഹു​​​സൈ​​​നും എ​​​ച്ച്.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​യും അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്നു. നൂ​​​റി​​​ല​​​ധി​​​കം എം​​​എ​​​ൽ​​​എ​​​മാ​​​ർ നേ​​​തൃ​​​മാ​​​റ്റം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ ഹു​​​സൈ​​​ൻ പ​​​റ​​​ഞ്ഞ​​​ത്. ഹു​​​സൈ​​​നും ബാ​​​ല​​​കൃ​​​ഷ്ണ​​​യും ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ ഉ​​​റ്റ അ​​​നു​​​യാ​​​യി​​​ക​​​ളാ​​​ണ്.

""പാ​​​ർ​​​ട്ടി​​​യി​​​ൽ അ​​​ച്ച​​​ട​​​ക്കം വേ​​​ണം. അ​​​തു പ്ര​​​ധാ​​​ന​​​മാ​​​ണ്. നേ​​​തൃ​​​മാ​​​റ്റം ഉ​​​ണ്ടാ​​​കു​​​ന്ന പ്ര​​​ശ്ന​​​മി​​​ല്ല. അ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഒ​​​രു ച​​​ർ​​​ച്ച​​​യും ന​​​ട​​​ന്നി​​​ട്ടി​​​ല്ല. ഞ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം 2028 (അ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന വ​​​ർ​​​ഷം) സു​​​പ്ര​​​ധാ​​​ന​​​മാ​​​ണ്’’, -ശി​​​വ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

Tags : D.K. Shivakumar

Recent News