ADVERTISEMENT
മുംബൈ: രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ദരിദ്രരുടെ എണ്ണം വര്‍ധിക്കുന്നിനൊപ്പം സമ്പത്ത് കുറച്ചാളുകളില്‍ കുമിഞ്ഞുകൂടുന്നത് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയ്ക്ക് ഗുരുതര വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരുടെ എണ്ണം പതിയെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം സമ്പത്ത് ചില സമ്പന്നരുടെ കൈകളില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ സംഭവിച്ചുകൂടായെന്നും ഗഡ്കരി പറഞ്ഞു.
ഇന്ത്യയുടെ വികസനം അളക്കേണ്ടത് ജിഡിപി സംഖ്യകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ലെന്നും രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ഗ്രാമീണ സമൂഹങ്ങളെയും ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയായിരിക്കണമെന്നും ഗഡ്കരി പറഞ്ഞു.
Tags :