x
ad
Sat, 28 June 2025
ad

ADVERTISEMENT

ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ഞാ​യ​റാ​ഴ്ച രാ​വി​ലെ തു​റ​ക്കും


PUBLISHED: June 28, 2025 10:53 PM IST | UPDATED: June 28, 2025 10:53 PM IST

 

തൊ​ടു​പു​ഴ: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് ഞാ​യ​റാ​ഴ്ച തു​റ​ക്കും. രാ​വി​ലെ പ​ത്തി​ന് ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തു​മെ​ന്ന് ത​മി​ഴ്‌​നാ​ട് അ​റി​യി​ച്ചു. പ​ര​മാ​വ​ധി ആ​യി​രം ഘ​ന​യ​ടി​വെ​ള്ളം തു​റ​ന്നു​വി​ടും.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​നു​ള്ള എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ഇ​ടു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. നി​ല​വി​ല്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി​യി​ലെ​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ജ​ല​നി​ര​പ്പ് 136 അ​ടി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം നി​ല​വി​ല്‍ പെ​രി​യാ​റി​ല്‍ വ​ള​രെ താ​ഴ്ന്ന നി​ല​യി​ലാ​ണ് ജ​ല​നി​ര​പ്പു​ള്ള​ത്. അ​തി​നാ​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. അ​ണ​ക്കെ​ട്ടി​ല്‍​നി​ന്നു​ള്ള വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യാ​ലും പെ​രി​യാ​ര്‍ തീ​ര​ത്ത് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Tags :

Recent News