x
ad
Thu, 10 July 2025
ad

ADVERTISEMENT

മോണിക്ക കപൂറിനെ യുഎസ് നാടുകടത്തും


Published: July 10, 2025 07:27 AM IST | Updated: July 10, 2025 07:27 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ​​​ൻ​​​കി​​​ട വ്യാ​​​പാ​​​ര​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ ന​​​ട​​​ന്ന സാ​​​ന്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടു​​​മു​​​ന്പ് രാ​​​ജ്യം​​​വി​​​ട്ട മോ​​​​ണി​​​​ക്ക ക​​​​പൂ​​​​റി​​​​നെ നാ​​​​ടു​​​​ക​​​​ട​​​​ത്താ​​​​ൻ യു​​​​എ​​​​സ് തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി സി​​​​ബി​​​​ഐ. മോ​​​​ണി​​​​ക്ക ഓ​​​​വ​​​​ർ​​​​സീ​​​​സ് പ്രൊ​​​​പ്രൈ​​​​റ്റ​​​​റാ​​​യി​​​രു​​​ന്ന ഇ​​​വ​​​ർ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യു​​​ടെ​​​യും ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ​​​യും മ​​​റ​​​വി​​​ലാ​​​ണ് സാ​​​ന്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യ​​​ത്.

2.36 കോ​​​​ടി വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന സ്വ​​​​ർ​​​​ണം ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാ​​​​ൻ സ്വ​​​​ന്തം സ​​​​ഹോ​​​​ദ​​​​ര​​​​ന്മാ​​​​രാ​​​​യ രാ​​​​ജ​​​​ൻ ഖ​​​​ന്ന, രാ​​​​ജീ​​​​വ് ഖ​​​​ന്ന എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യും ലൈ​​​​സ​​​​ൻ​​​​സ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ൾ ച​​​​മ​​​​യ്ക്കു​​​​ക​​​​യും ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ. സി​​​​ബി​​​​ഐ 2004ൽ ​​​​കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് സ​​​​ഹോ​​​​ദ​​​​ര​​​​ന്മാ​​​​രെ കോ​​​​ട​​​​തി ശി​​​​ക്ഷി​​​​ച്ചെ​​​​ങ്കി​​​​ലും മോ​​​​ണി​​​​ക്ക ഹാ​​​​ജ​​​​രാ​​​​യി​​​​രു​​​​ന്നി​​​​ല്ല. 2010ൽ ​​​​ജാ​​​​മ്യ​​​​മി​​​​ല്ലാ വാ​​​​റ​​​​ണ്ടും റെ​​​​ഡ് കോ​​​​ർ​​​​ണ​​​​ർ നോ​​​​ട്ടീ​​​​സും പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്നു.

Tags :

Recent News

Up